Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂമാല ചാർത്താൻ ബുൾഡോസറുകൾ; വെടിക്കെട്ടും വാദ്യഘോഷങ്ങളുമായി തെലങ്കാന രാഷ്ട്ര സമിതി നേതാവിന്‍റെ പിറന്നാൾ ആഘോഷം

text_fields
bookmark_border
പൂമാല ചാർത്താൻ ബുൾഡോസറുകൾ; വെടിക്കെട്ടും വാദ്യഘോഷങ്ങളുമായി തെലങ്കാന രാഷ്ട്ര സമിതി നേതാവിന്‍റെ പിറന്നാൾ ആഘോഷം
cancel
Listen to this Article

ഹൈദരാബാദ്: ബുൾഡോസറുകൾ വാർത്തകളിൽ ഇടം പിടിക്കുന്ന കാലത്ത് തന്‍റെ പിറന്നാൾ ബുൾഡോസറുകൾ അണിനിരത്ത് ആഘോഷിച്ച് തെലങ്കാന രാഷ്ട്ര സമിതി പ്രാദേശിക നേതാവ് എരോള ശ്രീനിവാസ്. ജന്മദിനത്തിൽ ഡോക്ടർ കൂടിയായ ഇദ്ദേഹത്തെ വരവേറ്റത് പൂമാലകൾ ഏന്തിയ ബുൾഡോസറുകളാണ്.

ഇദ്ദേഹത്തിന്‍റെ ചിത്രം അടങ്ങിയ ബാനറുകൾ ഹൈദരാബാദിലെ മറേഡ്പള്ളിയിലെ വീട്ടിലേക്കുള്ള വഴിയോരങ്ങളിലും സ്ഥാപിച്ചിരുന്നു. കൂടാതെ, വാദ്യഘോഷങ്ങൾക്കൊപ്പം വെടിക്കെട്ടും ഒരുക്കിയിരുന്നു. ഗദകളും പൈറോ തോക്കുകളുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന നേതാവിനെ ചിത്രങ്ങളിൽ കാണാം. നൂറു കണക്കിന് പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളുമാണ് ആഘോഷത്തിന് എത്തിയത്.

തെലങ്കാന എസ്.സി /എസ്.ടി കമ്മീഷന്‍റെ അധ്യക്ഷനായിരുന്നു ഡോ. ശ്രീനിവാസ്. ഡിസംബറിൽ തെലങ്കാന സ്റ്റേറ്റ് മെഡിക്കൽ സർവീസസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ ചെയർമാനായി ചുമതലയേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JCB For Giant Garland Pyro Guns In Telangana Leaders Birthday
Next Story