Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ...

ഹൈദരാബാദിൽ  വിമാനത്തിന്​ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

text_fields
bookmark_border
ഹൈദരാബാദിൽ  വിമാനത്തിന്​ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
cancel

ഹൈദരാബാദ്​:  ഹൈദരാബാദിൽ ജസീറ എയർവേയ്​സി​​​െൻറ വിമാനത്തിന്​ തീപിടിച്ചു. കുവൈറ്റിൽ നിന്ന്​​ ഹൈദരാബാദിലെത്തിയ വിമാനത്തിന്​ ലാൻഡിങ്ങിനിടെയാണ്​ തീപിടിച്ചത്​​. വ്യാഴാഴ്​ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 145 പേരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. അപകടത്തിൽ ആർക്കും പരിക്കില്ല.

കുവൈത്തിൽ നിന്നും ഹൈദരാബാദിലേക്കെത്തിയ ജെ9-608 വിമാനത്തി​​​െൻറ എൻജിനിലാണ്​ തീ കണ്ടെത്തിയത്​. വിമാനത്തി​​​െൻറ പൈലറ്റ്​ ഉടൻ തന്നെ എൻജിൻ നിർത്തുകയായിരുന്നു. തുടർന്ന്​ അഗ്​നിശമനസേന യുണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. 

എയർ ട്രാഫിക്​ കംട്രോളിലേയും ഗ്രൗണ്ട്​ സ്​റ്റാഫിലെയും ചിലരാണ്​ ചെറിയ തീപ്പൊരി ശ്രദ്ധിച്ചത്​. ഇവർ ഉടൻ തന്നെ വിവരമറിയച്ചതിനാൽ വൻ അപകടം ഒഴിവായി. വിമാനത്തിന്​ തീപിടിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച്​ അന്വേഷണം നടത്തുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJazeera AirwaysHydrabad airport
News Summary - Jazeera flight catches fire in Hyderabad due to technical snag, no casualties reported-India news
Next Story