ക്വാഡ് കൂടികാഴ്ചയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി ജയശങ്കർ പ്രസാദ് യു.എസിൽ
text_fieldsവാഷിങ്ടൺ: വിദേശമന്ത്രിമാരുടെ ക്വാഡ് മീറ്റിങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ്. ജയ ശങ്കർ പ്രസാദ് യു.എസി ലെത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണപ്രകാരമാണ് സന്ദർശനം.
ജനുവരി 21ലെ ക്വാഡ് കൂടി കാഴ്ചയിൽ നടന്ന ചർച്ചകളുടെ തുടർ നടപടികളുണ്ടായേക്കും . ആഗോള, പ്രാദേശിക വികസനം പ്രത്യേകിച്ച് ഇൻഡോ-പസഫിക് വിഷയങ്ങൾ ചർച്ച ചെയ്യും. ഒപ്പം ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിക്കു മുന്നോടിയായി ഇതുവരെ ഉണ്ടായ ക്വാഡ് ഉദ്യമങ്ങളുടെ പുരോഗതിയും അവലോകനം ചെയ്യുമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ് റിലീസിൽ പറഞ്ഞു.
യു.എസിൽ എത്തുന്നതിനു മുമ്പ് ന്യൂയോർക്കിൽ യു.എൻ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന സ്റ്റേറ്റ് സ്പോൺസേർഡ് തീവ്ര വാദത്തെ ഇല്ലാതാക്കുന്നതിനുള്ള ' ഹ്യൂമൺഡ കോസ്റ്റ് ഓഫ് ടെററിസം'പ്രദർശനത്തിന്‍റെ ഉദ്ഘാടന വേദിയിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

