Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ ആരോഗ്യനില: ...

ജയലളിതയുടെ ആരോഗ്യനില: കേസ് ഇന്ന് പരിഗണിക്കും

text_fields
bookmark_border
ജയലളിതയുടെ ആരോഗ്യനില: കേസ് ഇന്ന് പരിഗണിക്കും
cancel
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഇല്ലായിരുന്നതിനാല്‍ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കാന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ വ്യാഴാഴ്ച ബെഞ്ചില്‍ ഹാജരാകുമ്പോള്‍ കേസ് പരിഗണിക്കും. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച ഹാജരാക്കുമോയെന്ന് ഉറപ്പില്ല.
Show Full Article
TAGS:jayalalitha 
News Summary - jayalalitha's case
Next Story