ജയലളിതക്കും ശശികലക്കും എതിരായ കേസ്: വിധി അടുത്തയാഴ്ച
text_fieldsന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയാകാനിരിക്കുന്ന ശശികല പ്രതിയായ ജയലളിതക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അടുത്തയാഴ്ച വിധി വരുമെന്ന് സുപ്രീംകോടതി. ശശികല, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി പറയുക. അപ്പീലിന്‍െറ തീര്‍പ്പിനായി ഒരാഴ്ചകൂടി കാക്കണമെന്നും കേസ് നടപടി ഏതാണ്ട് പൂര്‍ത്തിയായെന്നും ജസ്റ്റിസ് പി.സി. ഘോസെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കര്‍ണാടകയോട് പറഞ്ഞു. വാദംകേള്‍ക്കല്‍ കഴിഞ്ഞ കേസില്‍ വിധിപ്രഖ്യാപനം സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കേസ് സംബന്ധിച്ച അടിയന്തര പരാമര്‍ശം നടത്തിയ കര്‍ണാടകക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ദുഷ്യന്ത് ദവെ സുപ്രീംകോടതിയെ ബോധിപ്പിച്ചു. 2016 ജൂണ്‍ ഏഴിനാണ് വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാനായി മാറ്റിയത്.
കഴിഞ്ഞ മേയ് 11നാണ് കര്‍ണാടക ഹൈകോടതി ജയലളിതയെയും ശശികലയെയും മറ്റു രണ്ടു പ്രതികളായ ഇളവരശി, സുധാകരന്‍ എന്നിവരെയും കുറ്റമുക്തരാക്കിയത്. നിയമവിരുദ്ധമായ ഉറവിടത്തില്‍നിന്നുള്ള പണമാണെന്ന് തെളിയിക്കാത്തിടത്തോളം വരവില്‍ കവിഞ്ഞ സ്വത്തുണ്ടാകുന്നത് അഴിമതിയാകില്ളെന്ന് ബെഞ്ച് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് വരുമാനത്തിന്‍െറ ഉറവിടം കണ്ടത്തൊനും അത് നിയമവിരുദ്ധമാണെന്ന് തെളിയിക്കാനും കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത, തോഴി ശശികല എന്നിവരടക്കമുള്ള നാലു പ്രതികളെ വിചാരണ കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജയലളിതക്ക് 100 കോടി രൂപയും ശശികലയടക്കമുള്ള മറ്റു പ്രതികള്‍ക്ക് 10 കോടി രൂപ വീതവും പിഴയും ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
