ജയലളിത മരിച്ചെന്ന് 'വിക്കിപീഡിയ'
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയിൽ ജയയുടെ മരണ തീയതിയും. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്തംബർ 30ന്മരിച്ചെന്നാണ് വിക്കിപീഡിയയിൽ വന്ന 'പുതിയ വിവരം'. ജയലളിത മരിച്ചതായ വ്യാജവാർത്ത നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ആറു മണി മുതൽ വൈകിട്ട് നാലു വരെയാണ് വിക്കിപീഡിയയിൽ എഡിറ്റിങ് പ്രഹസനം തുടർന്നു കൊണ്ടിരുന്നത്. ചിലർ മരണവിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയപ്പോൾ മറ്റു ചിലർ ഒക്ടോബർ ഒന്നിന് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തട്ടിവിട്ടു.

തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിത ജീവിച്ചിരിക്കുന്നതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള വിവരം വിക്കിപീഡിയ അഡ്മിൻ വിഭാഗത്തിെൻറ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് തെറ്റായ വിവരം സൈറ്റിൽ നിന്ന് നീക്കം ചെയ്തത്. സെപ്തംബർ 22 മുതൽ കടുത്ത പനി ബാധിച്ച്ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത
കഴിഞ്ഞ മുന്നു ദിവസമായി ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കാത്തതാണ് വ്യാജ പ്രചരണത്തിന് വഴിവെച്ചത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിക്കുന്നത് അവസാനിപ്പിക്കാൻ കൃത്യമായ വിവരങ്ങൾ ജനങ്ങളെ ധരിപ്പിക്കണമെന്ന് ഡി.എം.കെ അധ്യക്ഷൻ കരുണാനിധിയും തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
