'ജയലളിതയുടെ മകനെ' അറസ്റ്റ് ചെയ്യണമെന്ന് കോടതി
text_fieldsചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ‘മകനെ’ന്ന് അവകാശപ്പെട്ടെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. താന്‍ ജയലളിതയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണെന്ന് അവകാശപ്പെട്ട് ഏതാനും ദിവസം മുമ്പാണ് ജെ കൃഷ്ണമൂര്‍ത്തിയെന്ന യുവാവ് കോടതിയെ സമീപിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍ യുവാവ് ഹാജരാക്കിയ രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് പകരം അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.
യുവാവ് ഒരേ സമയം കോടതിയെ കബളിപ്പിക്കുകയും വ്യാജരേഖകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തെന്ന് കോടതി പറഞ്ഞു. ഇയാള്‍ ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി.

തിരുപ്പൂരുള്ള തന്റെ മാതാപിതാക്കള്‍ വളര്‍ത്തമ്മയും വളര്‍ത്തച്ഛനും ആണെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. 1985 ല്‍ ജനിച്ച ചന്നെ ഇവര്‍ക്കായി ജയലളിതയും ശോഭന്‍ ബാബുവും ദത്തു നല്‍കുകയായിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.
തിരുപ്പൂരുള്ള മാതാപിതാക്കള്‍ ഇയാളുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തന്നെയാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
