Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യനിലയിൽ പുരോഗതി; ജയലളിത ഉടൻ ആശുപത്രി വിടും
text_fieldsbookmark_border
ചെന്നൈ: രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ജയലളിത പൂർണമായി സുഖംപ്രാപിച്ചെന്ന് എ.െഎ.എ.ഡി.എം.കെ. ആശുപത്രിയിൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും നിരീക്ഷണത്തിലുള്ള ജയലളിതയുടെ നിലയിൽ നല്ല പുരോഗതയുണ്ടെന്നും അവർ ഉടൻതന്നെ വീട്ടിലേക്ക് മടങ്ങുമെന്നും പാർട്ടി വക്താവ് സരസ്വതി മാധ്യമങ്ങളെ അറിയിച്ചു.
ആരോഗ്യകാര്യത്തിൽ ജയലളിതക്ക് ദൈവത്തിെൻറ പിന്തുണയുണ്ടെന്നും ഡോക്ടർമാരുടെ നിർദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി പറഞ്ഞു. സെപ്റ്റംബർ 22 നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
