Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jaya Bachchan
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ തൃണമൂലിനായി...

ബംഗാളിൽ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി ജയ ബച്ചനും

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ബോളിവുഡ്​ താരവും സമാജ്​വാദി പാർട്ടി എം.പിയുമായ ജയ ബച്ചനും. ഞായറാഴ്ച രാത്രിയോടെ കൊൽക്കത്തയിലെത്തിയ താരം ടോളിഗഞ്ച്​ എം.എൽ.എയും സ്​ഥാനാർഥിയുമായ അരൂപ്​ ബിശ്വാസിന്​ വേണ്ടി വോട്ടർഭ്യർഥിക്കും. കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയാണ്​ അരൂപിന്‍റെ എതിരാളി.

ബംഗാളിന്​ വേണ്ടത്​ ബംഗാളിന്‍റെ മകൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ്​ തൃണമൂലിന്​ വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബൽപുർ സ്വദേശിയാണ്​ ജയ ബച്ചൻ.

കൊൽക്കത്തയിലെ സിനിമ നഗ​രമെന്ന്​ അറിയപ്പെടു​ന്ന സ്​ഥലമാണ്​ ടോളിഗഞ്ച്​. നിരവധി സിനിമ സ്റ്റുഡിയോകളുള്ളതിനാലാണ്​ അങ്ങനെയൊരു പേര്​. അതിനാൽ തന്നെ താരത്തിളക്കം പ്രചാരണത്തിന്​ കൊ​ഴുപ്പേകുമെന്നാണ്​ ഇരുപാർട്ടികളുടെയും വിശ്വാസം.

സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ ബംഗാളിൽ തൃണമൂലിന്​ പിന്തുണ അറിയിച്ചിരുന്നു. ഇതാണ്​ ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാൻ കാരണം. അഖിലേഷ്​ യാദവിനൊപ്പം ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവും മമതക്ക്​ പിന്തുണയുമായെത്തി. ബി.ജെ.പിക്കെതിരെ പോരാടാൻ മമത ദീദിയെ ശക്തിപ്പെടു​ത്തേണ്ടത്​ നമ്മുടെ ചുമതലയെന്നായിരുന്നു പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBollywood NewsJaya BachchanAssembly election 2021BJP
News Summary - Jaya Bachchan In Bengal To Campaign For Trinamool
Next Story