ചൗകീദാർ പാർട്ടീദാർ ആയെന്ന് മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി VIDEO
text_fieldsവഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ഒരു വർഷം കൊണ്ട് 16,000 കോടിയുടെ വിറ്റുവരവുണ്ടാക്കിയെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിയുടെ കാവൽക്കാരൻ (ചൗകീദാർ) ഇപ്പോൾ അഴിമതിയിൽ പങ്കാളിയായെന്ന് (പാർട്ടീദാർ) ആയെന്ന് രാഹുൽ പരിഹസിച്ചു. മോദിയെ പരോക്ഷമായി പരാമർശിച്ചു കൊണ്ടായിരുന്നു രാഹുലിന്‍റെ ചൗകീദാർ പരാമർശം.
സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ താരവും പ്രതീകവും ജയ് ഷാ ആണെന്നും രാഹുൽ പറഞ്ഞു. 50,000 രൂപയിൽ നിന്ന് കോടികൾ കൊയ്ത സ്റ്റാർട്ട് അപ്പാണ് ജയ് ഷായുടേത്. ഗുജറാത്ത് സർക്കാറിന്‍റെ രണ്ടു ലക്ഷം കോടി രൂപയുടെ കടം ഏത് കമ്പനിക്കാണ് നൽകിയതെന്നും രാഹുൽ ചോദിച്ചു.
മോദി സെൽഫി എടുത്ത് ആസ്വദിക്കുന്നുണ്ട്. എന്നാൽ, ഫോൺ വഴി ചൈനയിലെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങളാണ് ലഭിച്ചത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മോദി ശ്രമിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
സ്ത്രീകളെ സംസാരിക്കാൻ ഇവർ അനുവദിക്കാറില്ല. ബി.ജെ.പിയിൽ നിരവധി സ്ത്രീകളുണ്ട്. എന്നാൽ, ആർ.എസ്.എസിൽ ഒറ്റ സ്ത്രീ പോലുമില്ല. ഒരു സ്ത്രീയെ എങ്കിലും നിങ്ങൾ ആർ.എസ്.എസ് ശാഖയിൽ കണ്ടിട്ടുണ്ടോ എന്ന് രാഹുൽ ചോദിച്ചു.
അതേസമയം, രാഹുലിന്‍റെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇതിന് പിന്നിൽ കോൺഗ്രസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. വ്യാജ ആരോപണം ഉന്നയിച്ചവർ നിയമനടപടി നേരിടേണ്ടി വരുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
#WATCH Vadodara, Gujarat: Rahul Gandhi says, 'Modi Ji's focus is not on (providing) jobs.' pic.twitter.com/P0KcvjZNSP
— ANI (@ANI) October 10, 2017
#WATCH Gujarat: Rahul Gandhi replies to a question on steps which Congress would take to lower down inflation if Congress comes into power. pic.twitter.com/YpxSFIxY8w
— ANI (@ANI) October 9, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
