Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​ ഷാ കേസ്​: ‘ദി...

ജയ്​ ഷാ കേസ്​: ‘ദി വയർ’ എഡിറ്ററും ലേഖകനും ഹാജരാകണം

text_fields
bookmark_border
ജയ്​ ഷാ കേസ്​: ‘ദി വയർ’ എഡിറ്ററും ലേഖകനും ഹാജരാകണം
cancel

അഹ്​മദാബാദ്​: ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായു​െട മകൻ ജയ്​ ഷായുടെ കമ്പനി​ക്കെതിരായ വാർത്തയുടെ പേരിൽ ‘ദി വയർ’ ഒാൺലൈൻ പോർട്ടൽ എഡിറ്ററും ലേഖകനും കോടതിയിൽ ഹാജരാകാൻ നിർദേശം. ഇവർ നവംബർ 13ന്​ ഹാജരാകാൻ മെട്രോപൊളിറ്റൻ കോടതിയാണ്​ ചൊവ്വാഴ്​ച ഉത്തരവിട്ടത്​. ജയ്​ ഷാ ഫയൽ ചെയ്​ത ഹരജിയിൽ ഇവർക്കെതിരെ പ്രഥമദൃഷ്​ട്യ കേസ്​ നിലനിൽക്കുമെന്ന്​ വിലയിരുത്തിയാണ്​ സമൻസ്​ അയച്ചത്​. 

കേന്ദ്രത്തിൽ ബി.ജെ.പിസർക്കാർ വന്നശേഷം ജയ്​ ഷായുടെ കമ്പനി 16,000 ഇരട്ടി വിറ്റുവരവ്​ ഉണ്ടാക്കിയെന്നാണ്​ ഒക്​ടോബർ എട്ടിന്​ ‘ദ വയർ’ പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞത്​. വാർത്ത തയാറാക്കിയ ​രോഹിണി സിങ്​, സ്​ഥാപക എഡിറ്റർമാരായ സിദ്ധാർഥ്​ വരദരാജൻ, സിദ്ധാർഥ്​ ഭാട്യ, എം.കെ. വേണു, മാനേജിങ്​ എഡിറ്റർ മൊണോബിന ഗുപ്​ത, പബ്ലിക്​ എഡിറ്റർ പമേല ഫിലിപ്പോസ്​ എന്നിവർക്കും ‘ദ വയർ’ പ്രസാധകരായ ഫ​ൗ​ണ്ടേഷൻ ഒാഫ്​ ഇൻഡിപ​െൻറൻഡ്​ ജേണലിസത്തിനും എതിരെയാണ്​ ജയ്​ ഷാ കേസ്​ ഫയൽ ചെയ്​തത്​. ജയ്​ ഷാ പക്ഷം ഹാജരാക്കിയ രണ്ടു സാക്ഷികളുടെ മൊഴി മജിസ്​ട്രേറ്റ്​ സി.കെ. ഗധ്​വി രേഖപ്പെടുത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newseditorSummonsreporterThe Wirejay shah caseGujarat court
News Summary - Jay Shah case: Gujarat court issues summons to reporter and editors of The Wire-India News
Next Story