പാക് വെടിവെപ്പിൽ ഒരു സൈനികനുകൂടി വീരമൃത്യു
text_fieldsജമ്മു: ജമ്മു-കശ്മീരിൽ പൂഞ്ച് ജില്ലയിലെ അതിർത്തി നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിെൻറ വെടിവെപ്പിൽ ഒരു ഇന ്ത്യൻ ജവാനുകൂടി വീരമൃത്യു. ഷാപുർ, കെർനി മേഖലയിൽ ശനിയാഴ്ച വൈകീട്ട് 5.30ന് തുടങ്ങിയ വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും ഞായറാഴ്ച പുലർച്ചവരെ നീണ്ടുനിന്നു.
ഗ്രനേഡ് കൈകാര്യം ചെയ്യുന്ന ഭടൻ ഹരി ഭാകർ ആണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. രാജസ്ഥാനിലെ നാഗോർ ജില്ല സ്വദേശിയാണിദ്ദേഹം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും പാകിസ്താന് നാശനഷ്ടമുണ്ടായോ എന്ന് അറിവായിട്ടില്ല.
ഞായറാഴ്ച പുലർച്ച നാലുമണിയോടെ ഗുരുതര പരിക്കേറ്റ ജവാനെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാലു ദിവസത്തിനിടെ പാക് വെടിവെപ്പിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സൈനികനാണ് ഹരി ഭാകർ. മാർച്ച് 18ന് റൈഫിൾമാൻ കരംജിത് സിങ്ങും 21ന് റൈഫിൾമാൻ യാഷ് പോളും പാക് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
പുൽവാമ ഭീകരാക്രമണത്തെയും ഇതിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജയ്ശെ മുഹമ്മദ് കേന്ദ്രത്തിൽ നടത്തിയ വ്യോമാക്രമണത്തെയും തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
അതിർത്തി നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ പാകിസ്താൻ സൈന്യം നിരന്തരം നടത്തിയ വെടിവെപ്പിൽ കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലു ഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
