Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ വീണ്ടും...

അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഇന്ത്യൻ ജവാൻ മരിച്ചു

text_fields
bookmark_border
അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഇന്ത്യൻ ജവാൻ മരിച്ചു
cancel

ശ്രീനഗർ: കശ്​മീർ അതിർത്തിയിൽ പാക് സൈനികർ നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ ജവാൻ മരിച്ചു. രണ്ടുപേർക്ക്​ പരിക്കേറ്റു. ഇന്ന്​ രാവിലെ ജമ്മു കശ്​മീരിലെ നൗഷേര മേഖലയിലെ അതിർത്തിയിലാണ്​പാക്​ സൈനികർ  വീണ്ടും വെടിനിർത്തൽ ലംഘനം നടത്തിയത്​.

അതിർത്തി പ്രദേശങ്ങളിൽ പാക്​ റെഞ്ചേഴ്സിൻറെ ഷെൽ വർഷവും മോർട്ടാർ ആക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്​. ഇന്ത്യൻ സൈനികർ സഞ്ചരിച്ച ട്രക്കിനുനേരെ പാക്​ഷെൽ പതിച്ചാണ്​ ജവാൻമാർക്ക്​ പരിക്കേറ്റത്​.

പൂഞ്ചിലെ ഗാട്ടി മേഖലയിൽ സലോത്രി, ബൽനോയ്​, സാഗ എന്നിവിടങ്ങളിൽ കനത്ത വെടിവെപ്പ്​ തുടർന്നുകൊണ്ടിരിക്കുകയാണ്​. രണ്ടു ദിവസം മുമ്പ്​ കൃഷ്​ണ ഗാട്ടിയിലെയും പൂഞ്ച്​ മേഖലയിലെയും അതിർത്തികളിൽ പാക്​ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട്​ ഇന്ത്യൻ സൈനികർ മരിക്കുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak ceasefire violation
News Summary - Jawan killed in ceasefire violation by Pakistani troops
Next Story