Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദികളുമായുണ്ടായ...

തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന്​ പരിക്ക്​

text_fields
bookmark_border
encounter
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന്​ പരിക്ക്​. സെന്യവും ജ െയ്​ശെ മുഹമ്മദ്​ ഭീകരരും തമ്മിൽ കശ്​മീരിലെ ത്രാലിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. പരിക്കേറ്റ സൈനികനെ ആർമി ഹോസ്​ പിറ്റലിൽ പ്രവേശിപ്പിച്ചു.

മൂന്ന്​ തീവ്രവാദികളെ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളുണ്ട്​. ക്വാരി യാസിർ, ബുർഹാൻ ഷെയ്​ഖ്​ എന്നിവരാണ്​ സൈന്യത്തി​​​െൻറ പിടിയിലുള്ളത്​.

പുൽവാമ ജില്ലയിൽ രണ്ട്​ ഗുജ്ജാർ സമുദായക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്​ യാസിർ. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാ​െണന്നാണ്​ റിപ്പോർട്ടുകൾ.

അതേസമയം, ജ​മ്മു-​ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ലും സു​ര​ക്ഷ സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ രൂ​ക്ഷ ഏ​റ്റു​മു​ട്ട​ലുണ്ടായി. ശ​നി​യാ​ഴ്​​ച ജി​ല്ല​യി​ലെ ഹ​രി-​പ​രി ഭാ​ഗ​ത്ത്​ തീ​വ്ര​വാ​ദി​ക​ൾ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​െ​വ​പ്പു​ണ്ടാ​യി. സേ​ന തി​രി​ച്ചും വെ​ടി​വെ​ച്ചു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirencounterindia newsJaish-e-Mohammad
News Summary - Jawan injured in encounter at J&K's Tral-World news
Next Story