തീൻമൂർത്തി ഭവനിൽ നിന്ന് നെഹ്റു സ്മാരക നിധി ഒാഫിസ് ഒഴിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു മ്യൂസിയവും ലൈബ്രറിയും സ്ഥിതിചെയ്യുന്ന തീൻമൂർത്തി ഭവനിൽനിന്ന് സോണിയ ഗാന്ധി അധ്യക്ഷയായ നെഹ്റു സ്മാരക നിധി ഒാഫിസ് ഒഴിപ്പിക്കുന്നു. ഒാഫിസ് ഒഴിയണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര നഗര വികസന മന്ത്രാലയം നോട്ടീസ് നൽകി. 1964ൽ സ്ഥാപിച്ച നെഹ്റു സ്മാരക നിധി ഒാഫിസ് 1967 മുതൽ തീൻമൂർത്തി ഭവനിലാണ് പ്രവർത്തിച്ചുവരുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നെഹ്റുവിെൻറ പേരിൽ ഗവേഷണ ഫെലോഷിപ്പുകൾ, വിവിധ സ്കോളർഷിപ്പുകൾ, വാർഷിക പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ചുമതല നെഹ്റു സ്മാരക നിധി ഒാഫിസിനാണ്. ഒാഫിസ് 1967 മുതൽ അനധികൃതമായാണ് തീൻമൂർത്തി ഭവനിൽ പ്രവർത്തിക്കുന്നത്.
ലൈബ്രറിക്ക് ആവശ്യമായ സ്ഥലമില്ലെന്നും സന്ദർശകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് സ്മാരക നിധി ഒാഫിസ് ഒഴിപ്പിക്കുന്നതെന്നുമാണ് കേന്ദ്രം പറയുന്നത്. നെഹ്റു സ്മാരക കേന്ദ്രത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം നേരത്തേ വിവാദമായിരുന്നു.