Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുംറയും പട്ടേലും തിരിച്ചെത്തും; ലോകകപ്പിൽ കൂടുതൽ കരുത്തരാകാൻ ടീം ഇന്ത്യ

text_fields
bookmark_border
ബുംറയും പട്ടേലും തിരിച്ചെത്തും; ലോകകപ്പിൽ കൂടുതൽ കരുത്തരാകാൻ ടീം ഇന്ത്യ
cancel

ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പി​നുള്ള ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബി.​സി.സി.ഐ. ടീം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരികയാണ്. ഇന്ത്യയുടെ പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വാർത്തകൾ. പരിക്കുമൂലം ഇരുവരും ഏഷ്യകപ്പിൽ കളിച്ചിരുന്നില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇരുവരും ഫിറ്റ്നെസ് പരിശോധന പൂർത്തിയാക്കിയെന്നാണ് വാർത്തകൾ.

പരിക്കിൽ നിന്നും ഇരുതാരങ്ങളും പൂർണമായും മുക്തരായെന്നാണ് വാർത്തകൾ. നാഷണൽ ക്രിക്കറ്റ് അക്കാദമിയും ബി.സി.സി.ഐയും ഇരുവരുടേയും ഫിറ്റ്നെസിൽ സംതൃപ്തി പ്രകടിപ്പിച്ചു. ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ട്വന്റി 20 സീരിസുകളിൽ ഇരുവരും കളിച്ചേക്കും.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാൻ സെപ്റ്റംബർ 15,16 തീയതികളിൽ ബി.സി.സി.ഐ യോഗംചേരുന്നുണ്ട്. സെലക്ടർമാരുടെ യോഗത്തിന് ശേഷമാവും ടീം പ്രഖ്യാപനമുണ്ടാവുക. നേരത്തെ മൂന്ന് പേസർമാരുമായാണ് ടീം ഏഷ്യകപ്പ് കളിച്ചത്. ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവരാണ് ഉണ്ടായിരുന്നത്. പക്ഷേ ബുംറയുടേയും പട്ടേലിന്റേയും അഭാവം ടീമിൽ നിഴലിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jasprit Bumrah & Harshal Patel clear fitness test, set to be picked in Indian team for T20 World Cup
Next Story