Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവയിൽ വിദേശിയിൽനിന്ന് തട്ടിയത് ഒമ്പത് ലക്ഷം; പൊലീസ് ചമഞ്ഞെത്തിയ സംഘത്തിനായി അന്വേഷണം

text_fields
bookmark_border
police
cancel

പനജി: പൊലീസ് ചമഞ്ഞെത്തിയ സംഘം വിദേശിയിൽനിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും മൊബൈൽ ഫോണും തട്ടിയെടുത്തു. ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ ജപ്പാൻ സ്വദേശിയാണ് തട്ടിപ്പിനിരയായത്.

ഡിസംബർ 28ന് നോർത്ത് ഗോവ ജില്ലയിലെ സിയോലിം ഗ്രാമത്തിൽവെച്ചായിരുന്നു സംഭവം. തട്ടിപ്പിനിരയായ ജപ്പാൻ സ്വദേശി തത്സൂക്കി തെരമോട്ടോ പൊലീസിൽ പരാതി നൽകി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇദ്ദേഹത്തിന്‍റെ അക്കൗണ്ടിൽനിന്നും 9.43 ലക്ഷം രൂപയാണ് കൈക്കലാക്കിയത്.

അൻജുന പൊലീസാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പു സംഘത്തെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Japanese tourist robbed by gang posing as cops in Goa
Next Story