Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജപ്പാൻ പ്രധാനമന്ത്രി...

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിൽ

text_fields
bookmark_border
Narendra-Modi-Receives-Shinzo-Abe
cancel
camera_alt?????? ????????????? ?????? ????? ???????????? ???????????????? ??????? ????????????? ??????? ?????? ???????????????

അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ്​​ വിമാനത്താവളത്തിൽ ഷിന്‍സോ അബെയെയും ഭാര്യ അകി അ​ബെയെയും ഗാർഡ്​ ഒാഫ്​ ഒാണർ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. 

ജപ്പാൻ പ്രധാനമന്ത്രിശയ സ്വീകരിക്കാൻ ഇന്ത്യയുടെ വിവിധ സംസ്​ഥാനങ്ങളിലെ സംസ്​കാരിക പരിപാടികളും അരങ്ങേറി. വിമാനത്താവളത്തിൽ മാത്രമല്ല, മോദിയും അബെയും നടത്തുന്ന റോഡ്​ഷോയിലും സാംസ്​കാരിക പരിപാടികൾ അരങ്ങേറും. 

സബര്‍മതി ആശ്രമവും 16ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന്​ കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദര്‍ശനവുമാണ്​ ജപ്പാൻ പ്രധാനമന്ത്രിയുടെ ആദ്യപരിപാടികൾ. 1924ൽ നിർമിച്ച മംഗൾദാസ്​ ഗിരിധർ ദാസ്​ പൈതൃക ഹോട്ടലിൽ നിന്ന്​ രാത്രി ഭക്ഷണം കഴിക്കും.  ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടൽ അബെയും മോദിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും. 

15ഒാളം ജപ്പാനീസ്​ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപമിറക്കുന്നതിനുള്ള കറാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. ജപ്പാൻ ഇൻറർ നാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്ന്​ കുറഞ്ഞ പലിശക്ക്​ അടിസ്​ഥാന സൗകര്യ വികസനരതതിനായി സംസ്​ഥാനത്തിന്​ ലോണും ലഭ്യമാകുമെന്ന്​ സർക്കാർ അറിയിച്ചു. വ്യാഴാഴ്​ച ഷിൻസോ അബെ തിരികെ പോകും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiShinzo Abemalayalam newsJapan PMIndia- Japan Annual Summit
News Summary - Japan PM Shinzo Abe Visit India Today - India News
Next Story