Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജന്തർ മന്തർ എല്ലായിടത്തും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഇന്ത്യക്ക് പുറത്തേക്കും, വിവിധ രാജ്യങ്ങളിൽ പ്രതിഷേധം

text_fields
bookmark_border
‘ജന്തർ മന്തർ എല്ലായിടത്തും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഇന്ത്യക്ക് പുറത്തേക്കും, വിവിധ രാജ്യങ്ങളിൽ പ്രതിഷേധം
cancel

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്ത്യക്ക് പുറത്തേക്കും വ്യാപിക്കുന്നു. ഡൽഹിയിൽ നടന്ന വൻ പ്രതിഷേധങ്ങൾക്കു പിന്നാലെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളും ജനാധിപത്യ പ്രവർത്തകരും ഐക്യദാർഢ്യവുമായി തെരുവിലിറങ്ങി. ‘ജന്തർ മന്തർ എല്ലായിടത്തും’ എന്ന ആഹ്വാനവുമായി നടന്ന പ്രതിഷേധങ്ങളിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത, വോട്ടവകാശം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.

ഒക്ടോബർ 16ന് ലണ്ടനിലും ജർമനിയിലെ എർലാംഗനിലും പ്രതിഷേധങ്ങൾ നടന്നു. ഒക്ടോബർ 17ന് ജർമനിയിലെ ഗോട്ടിങൻ, ബെർലിൻ, അയർലൻഡിലെ ഡബ്ലിൻ, നെതർലൻഡ്സിലെ ഹേഗ്, സ്വീഡനിലെ ഗോഥൻബർഗ്, ഫിൻലൻഡിലെ ഹെൽസിങ്കി, കാനഡയിലെ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ, അമേരിക്കയിലെ ഓസ്റ്റിൻ, ഫിലഡൽഫിയ, ലോസ് ആഞ്ചലസ്, ചിക്കാഗോ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, ബ്രിസ്ബെയ്ൻ എന്നിവിടങ്ങളിലും ന്യൂയോർക്കിലും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനമുണ്ടായി.

ലണ്ടനിൽ ഇന്ത്യൻ ഹൈകമീഷന് മുന്നിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബ്രിട്ടനിലെ ഘടകങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 17ന് പാർലമെന്റ് സ്ക്വയറിലെ ഗാന്ധി പ്രതിമക്കു മുന്നിലും പ്രതിഷേധം നടന്നു. കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർ ഇന്ത്യൻ ഭരണഘടന വായിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും സുതാര്യതക്കും വേണ്ടി മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. വാൻകൂവറിലും ഐക്യദാർഢ്യ പരിപാടി നടന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jantar Mantar Protests Go Global
Next Story