Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് കസ്റ്റഡിയിലെടുത്താൽ വിളിക്കാം, ലൈവ് ലൊക്കേഷൻ അയക്കാം; ഡൽഹിയിൽ പ്രതിഷേധക്കാർക്ക് തുണയായി അഭിഭാഷക സംഘം

text_fields
bookmark_border
പൊലീസ് കസ്റ്റഡിയിലെടുത്താൽ വിളിക്കാം, ലൈവ് ലൊക്കേഷൻ അയക്കാം; ഡൽഹിയിൽ പ്രതിഷേധക്കാർക്ക് തുണയായി അഭിഭാഷക സംഘം
cancel

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ, പൊലീസിന്റെ കൂട്ട അറസ്റ്റിലും കസ്റ്റഡിയിലെടുക്കലിലും അകപ്പെടുന്ന പ്രതിഷേധക്കാർക്ക് സഹായവുമായി സ്വതന്ത്ര അഭിഭാഷക്കാരുടെ കൂട്ടായ്മ രംഗത്ത്. കസ്റ്റഡിയിലെടുക്കപ്പെടുന്നവരെ കണ്ടെത്തുക, അവർ എവിടെയാണെന്ന് സ്ഥിരീകരിക്കുക, ആവശ്യമായ നിയമനടപടികൾക്ക് സഹായം നൽകുക, പൊലീസ് നടപടികൾ സംബന്ധിച്ച പരാതികൾ ഔദ്യോഗികമായി രേഖപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ അടുത്തുള്ള അഭിഭാഷകരെ വേഗത്തിൽ സംഭവസ്ഥലത്തെത്തിക്കുന്നതിനുള്ള സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്. റാപ്പിഡ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് സംഘടന ഉടനടി ഇടപെടൽ സാധ്യമാക്കുന്നത്. ഇ​തൊരു ഔദ്യോഗിക സംഘടനയല്ല, മറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭിഭാഷകരുടെ ഒരു വലിയ ശൃംഖലയാണ്.

ഡൽഹിക്ക് പുറമേ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി എൺപതിലധികം അഭിഭാഷകർ ഇതിൽ പങ്കാളികളാണ്. സമരത്തെ തുടർന്ന് കസ്റ്റഡിയിലായാൽ വാട്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക മാർഗ്ഗനിർദേശങ്ങൾ ഇവർ പ്രചരിപ്പിക്കുന്നുണ്ട്. കസ്റ്റഡിയിലാകുന്ന വ്യക്തികൾ തങ്ങളുടെ തത്സമയ ലൊക്കേഷൻ ഗ്രൂപ്പുകളിൽ പങ്കുവെക്കണമെന്നും, മറ്റുളളവരെ കസ്റ്റഡിയിലെടുക്കുന്നത് കണ്ടാൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ചിത്രീകരിക്കണമെന്നും ഇവർ നിർദേശിച്ചിട്ടുണ്ട്.

പ്രതിഷേധ സ്ഥലത്ത് എത്തുന്നതിന് മുൻപും വിജ്ഞാപനം ചെയ്ത പ്രദേശങ്ങൾക്ക് പുറത്തുവെച്ചും ആളുകളെ തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാണിട്ടി. കസ്റ്റഡിയിലുള്ളവർക്ക് ദീർഘനേരം ഭക്ഷണവും വെള്ളവും നിഷേധിക്കുക, ഫോണുകൾ പിടിച്ചെടുക്കുക, പ്രായപൂർത്തിയാകാത്തവരെ തടഞ്ഞുവെക്കുക തുടങ്ങിയ ഗുരുതരമായ പരാതികളാണ് പ്രതിഷേധത്തിനിടെ ഉയർന്നു വരുന്നത്. കസ്റ്റഡിയിൽ നിന്ന് മോചിതരാകുന്ന പ്രതിഷേധക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കുകളോ പരാതികളോ ഉണ്ടെങ്കിൽ, അത് പൊലീസിൽ രേഖാമൂലം സമർപ്പിക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉറപ്പാക്കാനും അഭിഭാഷകർ പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ട്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കസ്റ്റഡിയിലെടുക്കരുതെന്ന് സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, നഗരത്തിൽ പൊലീസിന്റെ തടഞ്ഞുവെക്കലുകൾ തുടരുകയാണ്. ഞായറാഴ്ച കണാട്ട് പ്ലേസിന് സമീപത്തുനിന്ന് നൂറിലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടക്കത്തിൽ കസ്റ്റഡിയിലുള്ളവരെ കാണാൻ വക്കീലുമാർക്ക് പോലും അനുമതിയുണ്ടായിരുന്നില്ലെന്നും ചില അഭിഭാഷകരെയും പൊലീസ് തടഞ്ഞുവെച്ചിരുന്നതായും ഡൽഹിയിലെ അഭിഭാഷകനായ ശോഭിത് ചൗധരി പറഞ്ഞു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഈ വിഷയത്തിൽ വിശദീകരണം തേടിക്കൊണ്ട് കേസ് കോടതിയിലേക്ക് കൊണ്ടുപോകാനാണ് അഭിഭാഷകരുടെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lawyers group tracks detainees, ensures paperwork, issue SOPs amid Delhi protest crackdown
Next Story