Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്തർമന്തറിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം

text_fields
bookmark_border
ജന്തർമന്തറിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം
cancel

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്‍റെ പ്രതിഷേധ മാർച്ചിനിടയിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് നീക്കം. പ്രവർത്തകരും പൊലീസും തമ്മിൽ കനത്ത വാക്കേറ്റം ഉണ്ടായി. അറസ്റ്റ് തടയുന്നതിന് പ്രവർത്തകർ രാഹുലിന് സുരക്ഷാ വലയം തീർത്തു.

പ്രതിഷേധക്കാരെ തടയുന്നതിന് ജന്തർമന്തറിലേക്കുള്ള രണ്ട് റോഡുകളും എം.പിമാർ ഉണ്ടായിരുന്ന ഹോട്ടലിനു മുന്നിലും വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. എന്നാൽ പിൻമാറാൻ തയാറല്ലെന്ന നിലപാടാണ് എം.പിമാർ സ്വീകരിച്ചിരിക്കുന്നത്.

പ്രദേശത്ത് വലിയ തോതിൽ പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്. എം.പിമാരെ ജന്തർമന്തറിലേക്ക് യാതൊരു കാരണവശാലും വിടില്ലെന്നാണ് പൊലീസ് നിലപാട്.

പൊലീസ് വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടു

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് വൻ സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർ വാഹനത്തിനു പുറത്തിറങ്ങി. ഡെറിക് ഒബ്രയാൻ ഉൾപ്പെടെയുള്ള എംപിമാരെ കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലേക്കുള്ള വഴിയിൽ ബസുകൾ നിരത്തിയിട്ട് ഡൽഹി പൊലീസ് നേരത്തെ പ്രതിഷേധം തടഞ്ഞിരുന്നു.

‘ഓരോ എഫ്.ഐ.ആറും ഓരോ മെഡൽ’

തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കടുത്ത ഭാഷയിൽ മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

"ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡലാണ്. നിലവിൽ എനിക്കെതിരെ 45 കേസുകളുണ്ട്; എന്റെ ലക്ഷ്യം 100 എഫ്.ഐ.ആറുകളാണ്. അത്രയും ആയാലും ഭരണഘടന സംരക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടർന്നുതന്നെ പോകും." — രാഹുൽ ഗാന്ധി 'എക്സി'ൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jandar mandar protest
Next Story