Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാറിൽ ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
പട്ന: ബിഹാറിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർഥിയായി ജനവിധി തേടുന്ന ശ്രീനാരായൺ സിങ് വെടിയേറ്റ് മരിച്ചു.
ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായിട്ടുണ്ട്.
ആറ് പേർ അടങ്ങുന്ന സംഘമാണ് കൃത്യം നിർവഹിച്ചതെന്ന് പൊലീസ് സൂചന നൽകി. മറ്റ് പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൂർണാഹിയ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ രാകേഷ് കുമാർ പറഞ്ഞു. വെടിയേറ്റ ശ്രീനാരായൺ സിങ്ങിെൻറ ഏതാനും അനുയായികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

