ജനാർദന റെഡ്ഡിയുടെ പാർട്ടി പതാക പുറത്തിറക്കി
text_fieldsബംഗളൂരു: ബെല്ലാരിയിലെ ഖനിരാജാവ് ജനാർദന റെഡ്ഡിയുടെ പുതിയ രാഷ്ട്രീയ പാർട്ടിയായ ‘കല്യാണ രാജ്യ പ്രഗതിപക്ഷ’യുടെ (കെ.ആർ.പി.പി) പതാക പുറത്തിറക്കി. ബെല്ലാരിയിലെ ബെനകലിൽ നടന്ന ചടങ്ങിൽ ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണലക്ഷ്മിയാണ് പതാക പുറത്തിറക്കിയത്.
കഴിഞ്ഞ 30 വർഷമായി ജനാർദന റെഡ്ഡിക്കൊപ്പമുണ്ടെന്നും ഇനി അദ്ദേഹത്തിനൊപ്പം പുതിയ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും അരുണ പറഞ്ഞു.
ബി.ജെ.പിയുമായി രണ്ടു പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് ഒരാഴ്ച മുമ്പാണ് ജനാർദന റെഡ്ഡി പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചത്. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊപ്പാൾ ജില്ലയിലെ ഗംഗാവതി മണ്ഡലത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

