Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതിക്കേസിൽ ഒളിവിലായ...

അഴിമതിക്കേസിൽ ഒളിവിലായ ജനാർദന റെ​ഡ്​​ഢി പൊലീസിൽ ഹാജരായി

text_fields
bookmark_border
അഴിമതിക്കേസിൽ ഒളിവിലായ ജനാർദന റെ​ഡ്​​ഢി പൊലീസിൽ ഹാജരായി
cancel

ബംഗളൂരു: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ഒളിവിൽ പോയ ബി.​ജെ.​പി മു​ൻ​മ​ന്ത്രി​യും ഖ​നി വ്യ​വ​സാ​യ ഭീ​മ​നു​മാ​യ ഗാ​ലി ജ​നാ​ർ​ദ​ന റെ​ഡ്​​ഢി​ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഇന്ന്​ വൈകിട്ടാണ്​ ജനാർദന റെഡ്​ഢി ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ​െക്രെം ബ്രാഞ്ച്​ ഒാഫീസിൽ ഹാജരായത്​. ഞായറാഴ്​ചക്ക്​ മുമ്പ്​ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന്​ അറിയിച്ച്​ ക്രൈം ബ്രാഞ്ച്​ നോട്ടീസ്​ അയച്ചിരുന്നു.

അ​ഭി​ഭാ​ഷ​ക​ൻ ച​ന്ദ്ര​ശേ​ഖ​രി​നൊ​പ്പം കാ​റി​ലാ​ണ് നാ​ട​കീ​യ​മാ​യി ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ജ​നാ​ർ​ദ​ന റെ​ഡ്​​ഡി എ​ത്തി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ൽ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. കൈ​ക്കൂ​ലി കേ​സി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യ റെ​ഡ്​​ഡി​യു​ടെ അ​നു​യാ​യി അ​ലി ഖാ​നെ​യും ചോ​ദ്യം​ചെ​യ്തു.

താൻ ഒളിവിലാണെന്ന റി​േപ്പാർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പൊലീസി​​​​​െൻറ നോട്ടീസ്​ കൈപറ്റി ചോദ്യം ചെയ്യലിന്​ ഹാജരാകുമെന്നും റെഡ്​ഢി ഇന്ന്​ രാവിലെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. താൻ ഹൈദരാബാദിലാണെന്നും പൊലീസ്​ നോട്ടീസിൽ അനുവദിച്ച സമയത്തിനകം സെൻട്രൽ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകുമെന്നും റെഡ്​ഢി അറിയിച്ചിരുന്നു.

നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ ബം​ഗ​ളൂ​രു​വി​ലെ എം​ബി​ഡ​ൻ​റ്​ എ​ന്ന ചെ​യി​ൻ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ബം​ഗ​ളൂ​രു സി​റ്റി ക്രൈം​ബ്രാ​ഞ്ച്​ ജ​നാ​ർ​ദ​ന റെ​ഡ്​​ഡി​ക്കെതിരെ കേസെടുത്തത്​. തുടർന്ന്​ ഒളിവിൽ പോയ ജ​നാ​ർ​ദ​ന റെ​ഡ്​​ഡി​ക്കും സ​ഹാ​യി​ക്കു​മെ​തി​രെ ബം​ഗ​ളൂ​രു പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കിയിരുന്നു.

എം​ബി​ഡ​ൻ​റ്​ ക​മ്പ​നി 500 ഒാ​ളം പേ​രി​ൽ​നി​ന്നാ​യി 200 ഒാ​ളം കോ​ടി രൂ​പ ​ത​ട്ടി​യെ​ടു​ത്ത​താ​യ പ​രാ​തി​യി​ലാണ്​ റെഡ്​ഢി അ​ന്വേ​ഷ​ണം നേരിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingJanardhan Reddybribery caseProbe
News Summary - Janardhan Reddy, Missing For 3 Days, Appears For Probe In Bribery Case- India news
Next Story