Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജൻ സുരാജ് പാർട്ടി നേതാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

text_fields
bookmark_border
ട്രെയിനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജൻ സുരാജ് പാർട്ടി നേതാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
cancel

റാഞ്ചി: ട്രെയിനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജൻ സുരാജ് പാർട്ടി നേതാവ് റാഞ്ചിയിലെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ. ജൻ സുരാജ് പാർട്ടിയുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് മാനേജറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) പൂർവ വിദ്യാർഥിയുമായ ദേവ്പാലിക് ഗുപ്തയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം റാഞ്ചി - പട്ന ജൻശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് 31കാരനായ ഇയാളെ കാണാതായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് റാഞ്ചിക്കും മുരി ജംഗ്ഷനും ഇടയിലുള്ള ട്രാക്കിന് സമീപത്ത് നിന്നാണ് ദേവ്പാലിക് ഗുപ്തയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (ആർ.ഐ.എം.എസ്) പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റാഞ്ചി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് രഞ്ജൻ അറിയിച്ചു.

തിങ്കളാഴ്ച റാഞ്ചി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ദേവ്പാലിക് ഗുപ്തയും സുഹൃത്തുക്കളും റാഞ്ചി-പട്ന ജൻശതാബ്ദി എക്സ്പ്രസിൽ കയറിയത്. ഉച്ചയ്ക്ക് 2.25 ഓടെ പുറപ്പെട്ട ട്രെയിനിൽ യാത്ര ചെയ്ത് പത്ത് മിനിറ്റിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. കഴിക്കാൻ എന്തെങ്കിലും വാങ്ങാനായി പാൻട്രി കാറിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ ദേവ്പാലിക് ഗുപ്ത പിന്നീട് തിരിച്ചുവന്നില്ലെന്ന് സഹപ്രവർത്തകൻ ഗൗതം കുമാർ പറഞ്ഞു.

ദേവ്പാലിക് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ട്രെയിനിലെ മറ്റ് കോച്ചുകളിലും പാൻട്രി കാറിലും ചെന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ട്രെയിൻ മുരി ജങ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ സർക്കാർ റെയിൽവേ പൊലീസിൽ (ജി.ആർ.പി) പരാതി നൽകുകയായിരുന്നു. പിന്നാലെ ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ദേവ്പാലിക് ഗുപ്തയുടെ മരണത്തിൽ ഐ.ഐ.എം.സി അലുമിനി അസോസിക്കേഷൻ അനുശോചനം രേഖപ്പെടുത്തി. 2018-19 ബാച്ച് ജേർണലിസം വിദ്യാർഥിയായിരുന്നു ദേവ്പാലിക് ഗുപ്ത. സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിൽ പട്നയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നും, അദ്ദേഹത്തിന്റെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞതായും അസോസിയേഷൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jan Suraaj Party functionary, missing from train, found dead near tracks in Ranchi
Next Story