Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; യുവാവ് സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി

text_fields
bookmark_border
arrest
cancel

ജംഷഡ്പൂർ: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. വിശാൽ പ്രസാദ് (25) ആണ് മരിച്ചത്. സംഭവത്തിന് ശേഷം സുഹൃത്തായ അഭിഷേക് ലാൽ ഒളിവിൽ പോയി.

അഭിഷേകിന്റെ മൊബൈൽ ഫോൺ കാണാതായിരുന്നു. വിശാൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരും വാക്കുതർ‌ക്കത്തിലേർപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വിശാലിനെ അഭിഷേക് വീട്ടിൽ നിന്ന് വിളിച്ചറക്കി കൊണ്ടുപോവുകയും രാംദാസ് ഭട്ട എന്ന സ്ഥലത്തുവെച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Show Full Article
TAGS:ShotFriendJamshedpur
News Summary - Jamshedpur Man Shoots Friend Over Suspicion He Stole His Phone
Next Story