Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂകിപ്പാഞ്ഞ്...

കൂകിപ്പാഞ്ഞ് ജമ്മു-ശ്രീനഗർ വന്ദേഭാരത്; ഉറിയിലേക്കും ട്രെയിൻ സാധ്യമാക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി

text_fields
bookmark_border
കൂകിപ്പാഞ്ഞ് ജമ്മു-ശ്രീനഗർ വന്ദേഭാരത്; ഉറിയിലേക്കും ട്രെയിൻ സാധ്യമാക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ന്റെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളാ​യ ജ​മ്മു​വി​നെ​യും ശ്രീ​ന​ഗ​റി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ആ​ദ്യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഓ​ടി​ത്തു​ട​ങ്ങി. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​ദ്യ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഭാ​വി​യി​ൽ ക​ശ്മീ​ർ താ​ഴ്വ​ര​യി​ലെ ന​ഗ​ര​ങ്ങ​ളാ​യ പൂ​ഞ്ച്, ര​ജൗ​റി, ഉ​റി ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് റെ​യി​ൽ യാ​ത്ര സാ​ധ്യ​മാ​കു​ന്ന​തി​ന്റെ തു​ട​ക്ക​മാ​ണ് ജ​മ്മു-​ശ്രീ​ന​ഗ​ർ വ​ന്ദേ​ഭാ​ര​ത് എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ല്ല, കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ജ​മ്മു​വി​ൽ നി​ന്നും ശ്രീ​ന​ഗ​റി​ലേ​ക്ക് നേ​രി​ട്ട് വ​ന്ദേ​ഭാ​ര​ത് ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ഇ​ര​ട്ട ത​ല​സ്ഥാ​ന ന​ഗ​രി​ക​ൾ​ക്കി​ട​യി​ലെ യാ​ത്രാ​സ​മ​യം ഗ​ണ്യ​മാ​യി കു​റ​യും. ഇ​തോ​ടൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കും ച​ര​ക്കു നീ​ക്ക​ത്തി​നും ഉ​ണ​ർ​വാ​യി മാ​റും.

ക​ത്ര-​ശ്രീ​ന​ഗ​ർ ട്രെ​യി​ൻ സ​ർ​വി​സ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ​പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ക​ശ്മീ​രി​നെ ഇ​ന്ത്യ​യു​ടെ മ​റ്റി​ട​ങ്ങ​ളു​മാ​യി റെ​യി​ൽ വ​ഴി ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന ച​രി​ത്ര പ​ദ്ധ​തി​ക്ക് 1990ക​ളി​ലാ​ണ് കേ​ന്ദ്രം തു​ട​ക്കം കു​റി​ച്ച​ത്. പൂ​ഞ്ച്-​ര​ജൗ​റി, ഉ​റി ​പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ റെ​യി​ൽ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. മൈ​ന​സ് 10 ഡി​ഗ്രി വ​രെ​യു​ള്ള കാ​ലാ​വ​സ്ഥ​യി​ലും ഓ​ടാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ജ​മ്മു-​ശ്രീ​ന​ഗ​ർ വ​ന്ദേ​ഭാ​ര​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flag offVande Bharat TrainAshwini VaishnavUnion Railway MinisterJammu-Srinagar
News Summary - Jammu-Srinagar Vande Bharat is a big hit; Union Railway Minister says train will be made available to Uri too
Next Story