Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഷെല്ലാക്രമണം;...

പാക്​ ഷെല്ലാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
പാക്​ ഷെല്ലാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
cancel

ജ​​മ്മു: ജ​മ്മു-ക​ശ്​​മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക്​ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘിച്ച്​ ന​ട​ത്തി​യ ഷെൽ ആക്രമണത്തിൽ രണ്ടു​ ഗ്രാമീണർ മരിക്കുകയും മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. രജൗരി ജില്ലയിലെ നൗഷെറ മേഖലയിൽ താമസിക്കുന്നവരാണ്​ മരിച്ചത്​. ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​കി​സ്​​താ​ൻ ന​ട​ത്തുന്ന വെ​ട​ി​വെ​പ്പി​നെയും ഷെൽ ആക്രമണങ്ങളെയും തു​ട​ർ​ന്ന്​ പൂഞ്ചിലെ ബാലകോട്ട്​ മേഖലയിലെ സ്​​കൂ​ളു​ക​ൾ സൈന്യം അ​ട​ച്ചി​ടു​ക​യും ജനങ്ങളോട്​ സുരക്ഷിത ഭാഗങ്ങളിലേക്ക്​ മാറാൻ നിർദേശിക്കുകയും ചെയ്​തു. 

പാക്​ സൈന്യം യന്ത്രത്തോക്കുകളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച്​ രാവിലെ ഏഴുമണിയോടെയാണ്​ ആക്രമണം നടത്തിയതെന്ന്​  പ്രതിരോധ മന്ത്രാലയ വക്​താവ്​ ലഫ്​റ്റനൻറ്​ കേണൽ മനീഷ്​ മേത്ത അറിയിച്ചു. ഇന്ത്യൻ സൈന്യം ഉടൻ തിരിച്ചടി​െച്ചന്നും വെടിവെപ്പ്​ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. 
മേയ്​ 11ന്​ നടന്ന ഷെൽ ആക്രമണത്തിൽ രജൗരി ജില്ലയിലെ പുഖാമി ഗ്രാമത്തിലെ അക്​തർബി കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഭർത്താവ്​ മുഹമ്മദ്​ ഹനീഫിന്​ പുറമെ പ്രദേശത്തെ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ടെന്നും മരിച്ചവരുടെ ആശ്രിതർക്ക്​ ​ഒരു ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ​ മേയ്​ 11 മുതൽ മേഖലയിലെ സ്​കൂളുകൾ അനിശ്ചിത കാലത്തേക്ക്​ അടച്ചിട്ടിരിക്കുയാണ്​.

പ്ര​ദേ​ശ​ത്തെ 1200ഒാ​ളം വ​രു​ന്ന ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്​​ഥാ​​ന​ത്തേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തി​രു​ന്നു. രജൗരി ജില്ലയിലെ ആറ്​ ചെറുഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ്​ പാക്​ സൈന്യം ഷെൽ വർഷം നടത്തിയത്​. അതിർത്തി രേഖക്ക്​ സമീപത്തെ ഷെറി മകേരി, നമക്​ദാലി, ജങ്കാർത്​, ലാം, ഭവാനി, ഖാംബ മേഖലകളിലാണ്​ കൂടുതൽ നാശനഷ്​ടം​. 
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കി​ടെ മൂന്നാം ത​വ​ണ​യാ​ണ്​ പാ​കി​സ്​​താ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്ന​ത്. ശനിയാഴ്​ച നൗഷെറ മേഖലയിലുണ്ടായ ഷെൽ ആക്രമണത്തിൽ രണ്ടുപേരുടെ മരണത്തിന്​ പുറമെ 40ഒാളം കന്നുകാലികളും കൊല്ലപ്പെട്ടു. നിരവധി വീടുകൾക്കും സ്​കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു. 27 കുടുംബങ്ങൾ പ്രദേശത്തുനിന്ന്​ ഒഴിഞ്ഞുപോയി. അന്ന്​ ​ ഇ​ന്ത്യ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ട്​ പാ​ക്​ സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. സംഘർഷത്തെ തുടർന്ന്​ നൗഷെറ മേഖലക്ക്​ സമീപം സൈന്യം രണ്ടു​ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും 150ഒാളം പേരെ ഇവിടേക്ക്​ മാറ്റുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire violationNowshera SectorIndia News
News Summary - jammu: Pakistan violates ceasefire for third consecutive day in Nowshera
Next Story