Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ വീണ്ടും ഏറ്റുമുട്ടൽ: അഞ്ച് ജവന്മാർ മരിച്ചു; രണ്ടു തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
കശ്മീരിലെ വീണ്ടും ഏറ്റുമുട്ടൽ: അഞ്ച് ജവന്മാർ മരിച്ചു; രണ്ടു തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ പാംപോറിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ജവന്മാർ മരിച്ചു. രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. നിരവധി ജവന്മാർക്ക് പരിക്കേറ്റു. സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന ഒരു തീവ്രവാദിക്ക് വേണ്ടി പ്രദേശത്ത് ഭീകരവിരുദ്ധ സേനയും സി.ആർ.പി.എഫും സൈന്യവും തിരച്ചിൽ തുടരുകയാണ്. 

ഞായറാഴ്ച ജ​മ്മു ക​ശ്​​മീ​രി​ലെ ലെ​ത്​​പോ​റ​ സി.​ആ​ർ.​പി.​എ​ഫ്​ 185 ബ​റ്റാ​ലി​യ​ൻ​ ക്യാ​മ്പി​ന്​ നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച്​ ജ​വാ​ന്മാ​ർ​ക്ക് ജീവഹാനിയുണ്ടായി. മൂ​ന്ന്​ ജ​വാ​ന്മാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അതേസമയം, ചാ​വേ​റു​ക​ളാ​യെ​ത്തി​യ മൂ​ന്ന്​​ ജ​യ്​​​ശെ മു​ഹ​മ്മ​ദ്​ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ക്കുകയും ചെയ്തിരുന്നു. 

രണ്ടു ദിവസത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ 10 ജവാന്മാർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ഒരു വർഷത്തിനിടെ കശ്മീർ മേഖലയിൽ 200 തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jammu Kashmir Pampore militant attack; Five CRPF Jawan dead -India News
Next Story