Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ കുഴിബോംബ് പൊട്ടി രണ്ട് സൈനികർ മരിച്ചു
text_fieldsbookmark_border
ജമ്മു: ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ അഖ്നൂർ മേഖലയിൽ നിയന്ത്രണരേഖക്ക് സമീപം പല്ലവനയിലാണ് അപകടമുണ്ടായത്.
10 ഗാർഹ് വാൾ വിഭാഗത്തിലെ സുർജീത് സിങ്ങും 8 കുമാൻ റജിമെന്‍റിലെ സുരാജ് സിങ് ഭക്കനും ആണ് മരണപ്പെട്ടത്. സേനാവ്യൂഹം അതിർത്തിയിൽ പെട്രോളിങ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
