Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്​മീർ,...

ജമ്മു-കശ്​മീർ, ലഡാക്ക്​ കേന്ദ്രഭരണ പ്രദേശങ്ങൾ ഒക്​ടോബർ 31 മുതൽ

text_fields
bookmark_border
ജമ്മു-കശ്​മീർ, ലഡാക്ക്​ കേന്ദ്രഭരണ പ്രദേശങ്ങൾ ഒക്​ടോബർ 31 മുതൽ
cancel

ന്യൂഡൽഹി: ജമ്മു-കശ്​മീർ, ലഡാക്ക്​ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾ ഒക്​ടോബർ 31ന്​ നിലവിൽ വരും. ഇതുസംബന്ധിച്ച ‘ജമ് മു-കശ്​മീർ പുനഃസംഘടന നിയമം 2019’ ന്​ ​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അംഗീകാരം നൽകി. സ്വാതന്ത്ര്യാനന്തരം 565ഓളം ര ാജഭരണ പ്രദേശങ്ങളെ ഇന്ത്യൻ യൂനിയനോട്​ ചേർക്കുന്നതിൽ നിർണായക പങ്കു വഹിച്ച സർദാർ വല്ലഭ്​ഭായി പ​ട്ടേലി​​​െൻറ ജന്മവാർഷിക ദിനമാണ്​ ഒക്​ടോബർ 31. പുതിയ നിയമപ്രകാരം ജമ്മു-കശ്​മീർ നിയമസഭയിൽ സംവരണം ഉണ്ടാകും.

ജമ്മു-കശ്​മീരിൽ അഞ്ച്​ ലോക്​സഭ സീറ്റും ലഡാക്കിൽ ഒരു ലോക്​സഭ സീറ്റുമുണ്ടാകും. ഭരണാധികാരിയായ ലഫ്​റ്റനൻറ്​്​ ഗവർണർക്ക്​ നിയമസഭയിലേക്ക്​ രണ്ടു വനിതകളെ നാമനിർദേശം ചെയ്യാം. വനിത പ്രാതിനിധ്യം കുറവാണെങ്കിൽ മാത്രമാണ്​ ഇങ്ങനെ ചെയ്യാൻ അനുമതി. ലഡാക്കിൽ നിയമസഭ ഉണ്ടാകില്ല. നിലവിൽ ജമ്മു-കശ്​മീരിലെ നിയമസഭ സീറ്റുകളുടെ എണ്ണം 87 ആണ്​. ആകെ സീറ്റ്​ 107 ഉം. പുനഃസംഘടനക്കുശേഷം അത്​ 114 ആയി ഉയരും. 24 സീറ്റ്​ പാക്​ അധീന കശ്​മീരിൽ ആയതിനാൽ ഒഴിഞ്ഞു​ കിടക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsindia newsKashmir turmoil
News Summary - jammu kashmir ladak union territory -india news
Next Story