Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ രണ്ട് ഏറ്റുമുട്ടൽ: ഒമ്പത് തീവ്രവാദികളെ വധിച്ചു; ജവാന് വീരമൃത്യു
text_fieldsbookmark_border
കുൽഗാം: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽ ഒമ്പത് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ഒമ്പതു പേരിൽ അഞ ്ചു പേർ നുഴഞ്ഞുകയറ്റക്കാരാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.
സൗത്ത് കശ്മീരിലെ കുൽഗാമിലെ ബതാപുരയിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് പേരെ വധിച്ചത്. കുപ് വാരയിലെ കേരൻ സെക്ടറിൽ നിയന്ത്രണരേഖയിലാണ് അഞ്ച് നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയത്. നുഴഞ്ഞുകയറ്റം തടയുന്നതിന്‍റെ ഭാഗമായാണ് സേന തിരച്ചിൽ നടത്തിയത്.
കനത്ത മഞ്ഞും മോശം കാലാവസ്ഥയും മറയാക്കി നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ചവരെയാണ് വധിച്ചത്. ഈ പോരാട്ടത്തിലാണ് ഒരു ജവാന് ജീവൻ നഷ്ടപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
Next Story
