പുറംകാഴ്ചയിലെ കശ്മീരല്ല; മറ്റൊന്നാണിപ്പോൾ
text_fieldsസൈനികവലയത്തിൽ കഴിയുന്ന
കശ്മീരിലെ അനുഭവങ്ങൾ
എഴുതുന്നു, പ്രമുഖ
മാധ ്യമപ്രവർത്തക റാണ അയ്യൂബ്
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിെൻറ അടുത്ത ദിവസങ്ങളിലൊന്നിൽ, വീട്ടിൽ ഈദിന് അറുക്കാൻ കൊണ്ടുവ ന്ന ആടിനെ കളിപ്പിച്ച ശേഷം കിടക്കാനൊരുങ്ങുകയായിരുന്നു പതിമൂന്നുകാരൻ മുഹമ്മദ് ആ ഷിക്. അർധാത്രിയിലെപ്പോഴോ വീടിെൻറ മേൽക്കൂരയിൽ നിന്നുള്ള വൻശബ്ദം കേട്ട്, മാതാപ ിതാക്കൾക്കൊപ്പം അവനും എഴുന്നേറ്റു. യൂനിഫോമിലുള്ള ഒരുസംഘം അകത്തേക്ക് ഇരച്ചുകയ റുന്നതാണ് കണ്ടത്. മുഹമ്മദ് ആഷിക്കിെൻറ പിതാവ് യൂനുസ് മുഹമ്മദാണ് അദ്ദേഹത്തി െൻറ വീട്ടിലെത്തിയ എന്നോട് ഈ സംഭവം വിവരിച്ചത്. ചുവന്ന മുഖംമൂടി ധരിച്ച ഒരാളാണ് ആദ്യം പ്രവേശിച്ചതെന്നും, പിന്നാലെ ജമ്മു-കശ്മീർ പൊലീസിലെ മുപ്പതോളം വരുന്ന ഓഫിസർമാരും അകത്തേക്ക് കയറിയെന്നും യൂനുസ് മുഹമ്മദ് വിവരിക്കുന്നു. ‘‘എെൻറ ഇളയമകനെ, അവെൻറ ഉമ്മയുടെ കരവലയത്തിൽനിന്ന് വലിച്ചെടുത്ത് അവർ അടിക്കാൻ തുടങ്ങി. കല്ലെറിയുന്നവരെപ്പറ്റി പറഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മർദനം’’ -ആ പിതാവ് പറയുന്നു. ശേഷം അവനെ വലിച്ചിഴച്ച് പൊലീസ് വാനുകളിലൊന്നിൽ കയറ്റി അത് അപ്രത്യക്ഷമായി എന്നും അയാൾ പറഞ്ഞു.
പിറ്റേന്ന് രാവിലെ മകനെ തേടിച്ചെന്ന യൂനുസ് മുഹമ്മദ് കണ്ടത്, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന മകനെയാണ്. കൈകൾ ഒരു തൂണിൽ െകട്ടിയിട്ട് രാത്രിമുഴുവൻ അടിച്ചതായി പിതാവിനോട് ആഷിക് വിവരിച്ചു.
ഞാൻ ആഷിക്കിെൻറ വീട്ടിലെത്തിയ സമയത്ത് അവെൻറ മാതാപിതാക്കൾ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. എെൻറ പ്രേരണക്കൊടുവിലാണ് അവർ മനസ്സു തുറന്നത്. പുറത്ത് കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കുകയായിരുന്ന ആഷിക്കിനെ വിളിച്ചു വരുത്തിയ പിതാവ്, വിയർത്തൊട്ടിയ അവെൻറ ടീഷർട്ട് നീക്കി മുറിപ്പാടുകളും ചതവുകളും കാണിച്ചു തന്നു. ഇനിയും ഉണങ്ങിയിട്ടില്ലാത്ത മുറിപ്പാടിലൊന്നിൽ പിതാവ് വിരലമർത്തിയപ്പോൾ അവൻ വേദനകൊണ്ട് പുളഞ്ഞു.
കൊണ്ടുപോയ രാത്രിയിൽ എസ്.പി സാർ തന്നെ മർദിച്ചുവെന്നും വാനിൽ വേറെയും കുട്ടികൾ ഉണ്ടായിരുന്നുവെന്നും ആഷിക് വിവരിച്ചതായും പിതാവ് ഓർക്കുന്നു. 18 ദിവസത്തെ കസ്റ്റഡിക്കുശേഷമാണ്, ജീവിതകാലം മുഴുവൻ മറക്കാത്ത, മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകളുമായി ആഷിക്ക് പുറത്തിറങ്ങിയത്.
പുത്രന്മാരെ കാത്ത്
പിടിച്ചുവെക്കപ്പെട്ട തങ്ങളുടെ മക്കളെ ഒന്നു കാണാൻ ശ്രീനഗറിലെ രാജ്ബാഘ് പൊലീസ് സ്റ്റേഷനു മുന്നിൽ നൂറുകണക്കിന് രക്ഷിതാക്കൾ കാത്തിരിക്കുന്നതും കണ്ടു. ആഗസ്റ്റ് നാലുമുതൽ 3000ത്തിലേറെ പേർ തടവിലാണ്. അതിൽ വലിയൊരു വിഭാഗം കുട്ടികളാണ്. പുൽവാമയിലേക്ക് പോകവെ പരിഗാമിൽ ഞങ്ങളുടെ വാഹനം അർധസൈനികവിഭാഗം ഉദ്യോഗസ്ഥർ നിരവധി തവണ പരിശോധിക്കുകയുണ്ടായി. ഇവിടെ വെച്ച് ‘നിങ്ങൾ പത്രപ്രവർത്തകരാണോ’ എന്ന് മുസഫർ അഹമ്മദ് എന്ന ചെറുപ്പക്കാരൻ ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോൾ, ‘കശ്മീരിൽ എല്ലാം സാധാരണ ഗതിയിൽ എന്ന് വീമ്പിളക്കി നൃത്തം ചെയ്യുകയാണ് നിങ്ങൾ മാധ്യമപ്രവർത്തകർ എന്ന് അയാൾ രോഷം െകാണ്ടു.
‘‘മദ്യപിച്ചെത്തി അവർ എെൻറ
പുത്രഭാര്യയെ ആവശ്യപ്പെട്ടു’’
പരിഗാമിൽ ബേക്കറി നടത്തുന്ന ശാബിറിനെയും ഇരുപതുകാരൻ മകൻ മുഫസർ അഹമ്മദിനെയും കാണാനിടയായി. ആഗസ്റ്റ് ആറിന് തങ്ങളെ തേടി വന്ന രാഷ്ട്രീയ റൈഫിൾസിലെ ഉദ്യോഗസ്ഥരെക്കുറിച്ചാണ് ശാബിർ പറഞ്ഞത്. മദ്യപിച്ച അവർ വീടിെൻറ ചില്ലുകളും മറ്റും തകർത്തു.
മുസഫർ അഹമ്മദിനെയും സഹോദരനെയും പിടിച്ചുെകാണ്ടുപോയി മണിക്കൂറുകളാണ് മർദിച്ചത്. ബോധം മറഞ്ഞപ്പോൾ വൈദ്യുതി ഷോക്ക് നൽകി. അവരുടെ ശരീരത്തിലുണ്ട് ആ പൊള്ളലിെൻറ പാടുകൾ. കുടുംബത്തിലെ അധ്വാനിക്കുന്നവരായ രണ്ടുേപർക്കും അടുത്ത കാലത്തൊന്നും ജോലിക്കുപോകാൻ കഴിയാത്തവിധം മർദനമേറ്റതിനാൽ, ഇനിയെങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നാണ് ശാബിർ ചോദിക്കുന്നത്. ‘എെൻറ മരുമകളെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കഴിയുമോ’ എന്നായിരുന്നു ശാബിറിെൻറ ഭാര്യ എന്നോടു ചോദിച്ചത്. ‘‘മദ്യപിച്ചെത്തിയ അവർ എെൻറ മരുമകൾ എവിടെയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. അവർ ഇനിയും വരുമെന്ന് ഞാൻ ഭയക്കുന്നു’’ -ഭീതിയോടെ ആ മാതാവ് പറഞ്ഞു. നാലുദിവസം ഞാൻ കശ്മീരിൽ ചെലവഴിച്ചു. 15 വർഷമായി താഴ്വരയിൽ വന്നുപേകാറുള്ള എനിക്ക് ഇതുപോലൊരു അന്തരീക്ഷം മുമ്പ് കണ്ടതായി ഓർക്കുന്നില്ല. അത്രക്കും രോഷവും അരക്ഷിതാവസഥയും കശ്മീരികളുടെ മുഖത്തുണ്ട്.
കടപ്പാട്: വാഷിങ്ടൺ പോസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
