ന്യൂഡൽഹി: ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇതോടെ തെരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളുടെ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിനെ സംബന്ധിച്ച് ഈ വർഷം വികസനത്തിലേക്കുള്ള പുതിയ പാതയാണ്. അവിടത്തെ ദലിതർക്കും സ്ത്രീകൾക്കും അവകാശങ്ങൾ തിരികെ ലഭിച്ച വർഷമാണ്. അഭയാർഥികളുടെ അഭിമാനം ഉയർത്തിപിടിച്ച വർഷം കൂടിയാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.