Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാംസാഹാരം വിലക്കി...

മാംസാഹാരം വിലക്കി ജമ്മു കേന്ദ്ര സർവകലാശാല

text_fields
bookmark_border
മാംസാഹാരം വിലക്കി ജമ്മു കേന്ദ്ര സർവകലാശാല
cancel

ന്യൂ​ഡ​ൽ​ഹി: മു​ട്ട​യ​ട​ക്ക​മു​ള്ള മാം​സ​ഭ​ക്ഷ​ണം ഹോ​സ്റ്റ​ൽ റൂ​മു​ക​ളി​ൽ പാ​കം​ചെ​യ്യു​ന്ന​തി​നും ഹോ​ട്ട​ലി​ൽ നി​ന്നും മ​റ്റും കൊ​ണ്ടു​വ​രു​ന്ന​തി​നും വി​ല​ക്കു​മാ​യി ജ​മ്മു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല.​ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ലി​ലാ​ണ്​ മാം​സ​ഭ​ക്ഷ​ണം ഹോ​ട്ട​ലി​ൽ​നി​ന്ന് വാ​ങ്ങു​ന്ന​തി​നു​പോ​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 2,000 രൂ​പ​വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ ഹോ​സ്റ്റ​ലി​ലെ ഔ​ദ്യോ​ഗി​ക വാ​ട്​​സ്ആ​പ്​ ഗ്രൂ​പ്പി​ലൂ​ടെ വാ​ർ​ഡ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​റി​യി​പ്പ്​ ല​ഭി​ച്ച​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​​തോ​ടെ നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ പു​തി​യ തീ​രു​മാ​നം സം​ബ​ന്ധി​ച്ച്​ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ്​ വാ​ർ​ഡ​ൻ അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ലി​ലെ കാ​ന്‍റീ​നി​ൽ നി​ല​വി​ൽ സ​സ്യ​ഭ​ക്ഷ​ണം മാ​ത്ര​മാ​ണ്​ വി​ള​മ്പു​ന്ന​ത്. മാം​സ​ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന്​ മാം​സ​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹോ​ട്ട​ലി​ൽ നി​ന്ന് വ​രു​ത്തു​ക​യോ സ്വ​ന്തം മു​റി​ക​ളി​ൽ പാ​കം​ചെ​യ്യു​ക​യോ ആ​ണ് പ​തി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Universitymeat banJammu
News Summary - Jammu Central University bans meat
Next Story