Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്മീരിന്റെ...

ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി: ഇൻഡ്യാ മുന്നണി നിസ്സഹകരണത്തിൽ നിരാശ പ്രകടിപ്പിച്ച് ഫാറൂഖ് അബ്ദുല്ല

text_fields
bookmark_border
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി: ഇൻഡ്യാ മുന്നണി നിസ്സഹകരണത്തിൽ നിരാശ പ്രകടിപ്പിച്ച് ഫാറൂഖ് അബ്ദുല്ല
cancel
camera_alt

ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് ഇൻഡ്യാ മുന്നണിയുടെ പിന്തുണ ലഭിക്കാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല. പ്രത്യേകിച്ചും കോൺഗ്രസിൽ നിന്ന് പ്രതീക്ഷിച്ച വീര്യത്തോടെയുള്ള പിന്തുണയൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പാർട്ടി പ്രതിബദ്ധതയുള്ള അംഗമായി മുന്നണിയിൽ തുടരുകയാണ്. എന്നിട്ടുപോലും സഖ്യം അതിന്റെ സാധ്യതകളിൽ പരാജയപ്പെട്ടു. ജമ്മു-കശ്മീരിന്റെ വിഷയത്തിൽ ശക്തമായതും ഏകീകൃതവുമായ സമീപനത്തിന്റെ അഭാവമാണ് മുന്നണിയിലെ പ്രധാന തർക്കവിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ ദേശീയ സഖ്യത്തോടുള്ള ഞങ്ങളുടെ ഏറ്റവും വലിയ എതിർപ്പ് അതാണ്. അവർ കൂടുതൽ ശക്തിയോടെ നമ്മുടെ ലക്ഷ്യത്തിനായി പോരാടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാലത് സംഭവിച്ചില്ല. പ്രധാന പാർട്ടിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഞങ്ങൾ പ്രതീക്ഷിക്കുന്ന പങ്കുവഹിക്കാത്തതിൽ ഏറെ സങ്കടമുണ്ട്’ എന്നും അബ്ദുല്ല ഒരു അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq abdullahIndiaDisappointmentNon-cooperationJammu and Kashmir statehood
News Summary - Jammu and Kashmir's statehood: Farooq Abdullah expresses disappointment over India Front's non-cooperation
Next Story