Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kashmir meeting
cancel
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീർ: മൂന്ന്​...

ജമ്മു കശ്​മീർ: മൂന്ന്​ അജണ്ടകൾ വ്യക്​തമാക്കി കേന്ദ്രം, തീരുമാനങ്ങളില്ലാതെ യോഗം പിരിഞ്ഞു

text_fields
bookmark_border

ന്യൂഡൽഹി: ബി.ജെ.പിയുടെ മൂന്ന്​ അജണ്ടകൾ ​കേന്ദ്രം വ്യക്തമാക്കിയതിനപ്പുറം ഒരു വിഷയത്തിലും സമവായത്തിലെത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ വിളിച്ച ജമ്മു-കശ്​മീരിലെ സർവകക്ഷി യോഗത്തിന്​ പരിസമാപ്​തി. രണ്ടു വർഷമായി തങ്ങൾ ഉള്ളിലടക്കിയ അമർഷവും ആവശ്യങ്ങളും ജമ്മു-കശ്​മീർ നേതാക്കൾ പ്രധാനമന്ത്രിക്ക്​ മുമ്പാകെ വെച്ചുവെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും നൽകാതെയാണ്​ മൂന്നര മണിക്കൂറോളം നീണ്ട യോഗം അവസാനിച്ചത്​. അതേസമയം, സൗഹാർദപൂർണമായ അന്തരീക്ഷത്തിലായിരുന്നു സർവകക്ഷി യോഗമെന്ന്​ നേതാക്കളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.

നേതാക്കളു​െട വേദന തനിക്ക്​ മനസ്സിലാകുന്നുണ്ടെന്ന്​ പ്രതികരിച്ച പ്രധാനമന്ത്രി ഒരു കാര്യത്തിലും തീരുമാനങ്ങൾ അറിയിച്ചില്ല. നേതാക്കൾ ഉന്നയിച്ച ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ പ്രകടിപ്പിച്ച വേദനകളും ആശങ്കകളും തള്ളിക്കളയുകയില്ലെന്ന്​ ഉറപ്പുനൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു-കശ്​മീരിലെ നേതാക്കളുമായി സംഭാഷണം നടത്താൻ താൻ ഏറെ ആഗ്രഹിക്കുകയായിരുന്നു. ഇൗ ദിശയിൽ കേന്ദ്ര സർക്കാറി​െൻറ ആദ്യ ചുവടുവെ​പ്പാണിതെന്നും ​അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക്​ പുറമെ കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്​​ത്​ യോഗത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.ജെ.പി മുൻകൂട്ടി നിർണയിച്ച മൂന്ന്​ അജണ്ടകൾ ജമ്മു-കശ്​മീരിലെ നേതാക്കൾക്ക്​ മുമ്പാകെ വെച്ചു. ജമ്മു-കശ്​മീരിൽ മണ്ഡല പുനർ നിർണയം നടത്തുകയും ശേഷം സംസ്​ഥാന പദവി നൽകുകയും നിയമസഭാ ​തെരഞ്ഞെടുപ്പ്​ ​​​നടത്തുകയും ചെയ്യാമെന്ന്​ അമിത്​ ഷാ യോഗത്തിൽ അറിയിച്ചു.

മണ്ഡല പുനർനിർണയം വിവിധ കക്ഷി നേതാക്കൾ ശക്​തമായി എതിർക്കുന്നതാണ്. ​ജമ്മു-കശ്​മീരിന്​ സംസ്​ഥാന പദവി നൽകണമെന്ന കാര്യത്തിൽ ഏതാണ്ട്​ എല്ലാ പാർട്ടികളും സമവായത്തിലാണെന്നും പ്രധാനമന്ത്രിയും താനും ഇത്​ ചെയ്യാമെന്ന്​ നേരത്തെ ഉറപ്പുനൽകിയതാണെന്നും ഉചിതമായ സമയത്ത്​ അത്​ ചെയ്യുമെന്നും അമിത്​ ഷാ പറഞ്ഞു.

ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയ ശേഷം ആദ്യമായാണ്​ നരേന്ദ്ര മോദി സർക്കാർ ജമ്മു-കശ്​മീരിലെ മുഖ്യധാരാ രാഷ്​ട്രീയ ​േനതാക്കളുടെ യോഗം വിളിക്കുന്നത്​. നാല്​ മുൻ മുഖ്യമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളുമടക്കം 14 പേരെയാണ്​ മോദി യോഗത്തിന്​ വിളിച്ചത്​.

മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്​, ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മഹ്​ബൂബ മുഫ്​തി എന്നിവർക്ക്​ പുറമെ മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്​, കവീന്ദർഗുപ്​ത, നിർമൽ സിങ്​, മുസാഫിർ ബേഗ്​, ഗുലാം അഹ്​മദ്​ മിർ (കോൺഗ്രസ്​), രവീന്ദർ റെയ്​ന (ബി.ജെ.പി), എം. യൂസുഫ്​ തരിഗാമി (സി.പി.എം), സജ്ജാദ്​ ലോൺ (പിപ്​ൾസ്​ കോൺഫറൻസ്​) അൽതാഫ്​ ബുഖാരി(അപ്​നി പാർട്ടി) എന്നിവർ യോഗത്തിനെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും പുറമെ പ്രധാനമന്ത്രിയുടെ ഒാഫിസി​െൻറ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്​, ജമ്മു-കശ്​മീർ ലഫ്​റ്റനൻറ്​ ഗവർണർ മനോജ്​ സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്​ ഭല്ല എന്നിവർ ​േകന്ദ്ര സർക്കാറിനെ പ്രതിനിധാനംചെയ്​ത്​ യോഗത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmir
News Summary - Jammu and Kashmir: The Center has clarified three agendas and adjourned the meeting without any decision
Next Story