Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്​മീർ:...

ജമ്മു-കശ്​മീർ: വിലക്കി​െൻറ ഉത്തരവുകൾ മറച്ചുപിടിച്ച്​ സർക്കാർ

text_fields
bookmark_border
jammu-kashmir-military
cancel

ന്യൂഡൽഹി: പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടനാ വകുപ്പ്​ എടുത്തുകളഞ്ഞ്​ ജമ്മുകശ്​മീർ രണ്ടായി വിഭജിച്ച്​ അഞ ്ചു മാസത്തിനു ശേഷമെങ്കിലും സുപ്രീംകോടതിയിൽ നിന്ന്​ കേന്ദ്രസർക്കാറിന്​ കിട്ടിയത്​ കടുത്ത പ്രഹരം. അഞ്ചു മാസത ്തിനിടയിൽ പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവുകൾ കോടതിയെ പോലും കാണിക്കാത്തതിലുള്ള കോടതിയുടെ അതൃപ്​തിയും ഇതി നൊപ്പം സർക്കാർ ഏറ്റുവാങ്ങി.

ഇൻറർനെറ്റ്​ വിലക്ക്​ ഇത്രത്തോളം ദീർഘകാലമായി തുടരുന്ന ഒരു ജനാധിപത്യ രാജ്യവും ലോകത്തില്ല. ജനപ്രതിനിധികളെ കരുതൽ തടങ്കലിൽ വെച്ചുകൊണ്ട്​ നിരോധനാജ്​ഞയുടെ കാലാവധി നീട്ടുകയും ചെയ്യുന്നു. കനത്ത സൈനിക സാന്നിധ്യത്തിനിടയിൽ ജനജീവിതം മരവിച്ചു നിൽക്കുന്നു. ജമ്മുകശ്​മീർ ചേംബർ ഓഫ്​ കൊമേഴ്​സി​​െൻറ കണക്കനുസരിച്ച്​ അഞ്ചു മാസത്തിനിടയിൽ മേഖലക്കുണ്ടായ വ്യാപാര നഷ്​ടം 260 കോടി ഡോളറി​േൻറതാണ്​. ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്​ടമായി.

അത്​ ആരു നികത്തുമെന്ന ചോദ്യത്തോടെയാണ്​ വൈകിപ്പോയ കോടതി വിധിയെ രാഷ്​ട്രീയ പാർട്ടികളും ജമ്മുകശ്​മീർ ജനതയും ഏറ്റുവാങ്ങുന്നത്​. എന്നാൽ വിധി സർക്കാറിന്​ തിരിച്ചടിയും ജനങ്ങൾക്ക്​ സമാശ്വാസവുമാണെന്ന്​ വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. സ്വേഛാധിപ ദ്വയങ്ങൾക്കുള്ള താക്കീതാണ്​ കോടതി വിധിയെന്നാണ്​ കോൺഗ്രസ്​ പ്രതികരിച്ചത്​. വിഭാഗീയ നയങ്ങൾക്കു മുകളിലാണ്​ നിയമവും ഭരണഘടനയുമെന്ന്​ മോദി, അമിത്​ഷാമാർ തിരിച്ചറിയണമെന്ന്​ കോൺഗ്രസ്​ പറഞ്ഞു.

ജമ്മുകശ്​മീരിലെ നിയന്ത്രണ ഉത്തരവുകൾ എല്ലാം കോടതിയെ കാണിക്കുന്നത്​ ഭാരിച്ച ജോലിയാണെന്ന വിശദീകരണത്തോടെയാണ്​ നിരോധനാജ്​ഞ, ഇൻറർനെറ്റ്​ വിലക്ക്​ എന്നിവ സംബന്ധിച്ച ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നു പോലും സർക്കാർ മറച്ചു വെച്ചത്​. എന്നാൽ അത്​ പരസ്യപ്പെടുത്തിയേ മതിയാവൂ എന്ന്​ കോടതി വ്യക്​തമാക്കിയിട്ടുണ്ട്​. ഹൈകോടതിയെ സമീപിക്കാൻ ആവലാതിക്കാർക്ക്​ ഈ ഉത്തരവുകൾ തെളിവായി ആവശ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirsc verdictmalayalam newsindia news
News Summary - Jammu And Kashmir SC Verdict-India News
Next Story