ജമ്മു-കശ്മീരിലെ ശിയാ മേഖലയിൽ പ്രകടനങ്ങൾ, നിരോധനാജ്ഞ
text_fieldsശ്രീനഗർ: യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിലെ മാഗം, ബുദ്ഗാം തുടങ്ങി ശിയാ പ്രാമുഖ്യ പ്രദേശങ്ങളിൽ പ്രകടനങ്ങൾ. ഇസ്രായേലിനും അമേരിക്കക്കുമെതിരെ മുദ്രാവാക്യം മുഴക്കിയും ഫലസ്തീനെ അനുകൂലിച്ചും പ്രകടനങ്ങൾ നടന്നു. എവിടെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനായി ചില ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. സ്ഥിതി നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ഫലസ്തീന് ഐക്യദാർഢ്യവുമായി ‘ഖുദ്സ്’ ദിനമായി ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജുമുഅ നമസ്കാരത്തിനുശേഷം പ്രകടനങ്ങൾ നടന്നത്. റമദാനിലെ അവസാന വെള്ളിയാഴ്ച പതിനായിരങ്ങൾ പ്രാർഥനക്കായി ഒത്തുകൂടാറുള്ള നൗഹത്തയിലെ ചരിത്രപ്രാധാന്യമുള്ള ജാമിഅ മസ്ജിദിലേക്കുള്ള പ്രവേശനം അധികൃതർ ഇത്തവണയും തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

