Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീർ നേതാവ്​...

ജമ്മു കശ്​മീർ നേതാവ്​ ഷാ ഫൈസൽ രാഷ്ട്രീയം വിട്ടു

text_fields
bookmark_border
ജമ്മു കശ്​മീർ നേതാവ്​ ഷാ ഫൈസൽ രാഷ്ട്രീയം വിട്ടു
cancel

ശ്രീനഗർ: സിവിൽ സർവിസ്​ ഉപേക്ഷിച്ച്​ രാഷ്ട്രീയ പാർട്ടി രൂപവത്​കരിച്ച ജമ്മു കശ്മീരിലെ ഡോ. ഷാ ഫൈസൽ (37) രാഷ്ട്രീയം ഉപേക്ഷിച്ചു. സംഘടന പ്രവർത്തനങ്ങളിൽ തുടരാനാകില്ലെന്നും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെക്കുന്നുവെന്നും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ഷാ ഫൈസൽ അറിയിച്ചതായി ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെൻറ്​ (ജെ.കെ.പി.എം) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹം തന്നെ സ്ഥാപിച്ചതാണ്​ ഈ പാർട്ടി.

"അദ്ദേഹത്തി​െൻറ അഭ്യർ‌ഥന സ്വീകരിക്കാൻ‌ പാർട്ടി തീരുമാനിച്ചു. ജീവിതത്തിലും തെരഞ്ഞെടുക്കുന്ന വഴിയിലും കൂടുതൽ മികച്ച പ്രകടനം കാഴ്​ചവെക്കാൻ അദ്ദേഹത്തിന്​ കഴിയും" -പാർട്ടി പ്രസ്താവനയിൽ‌ പറഞ്ഞു. എന്നാൽ, ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും വ്യക്​തമാക്കിയിട്ടില്ല.

2010ലെ സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാം റാ​േങ്കാ​ടെയാണ്​ അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്​. എന്നാൽ, കശ്മീരിൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന നിരന്തര കൊലപാതകങ്ങൾ, ഇന്ത്യൻ മുസ്‌ലിംകളെ പാർശ്വവൽക്കരിക്കാനുള്ള നീക്കങ്ങൾ എന്നിവയിൽ പ്രതിഷേധിച്ച്​ 2019 ജനുവരിയിൽ ജോലി ഉപേക്ഷിച്ചു. അതേവർഷം മാർച്ച് 21നാണ്​ ജെ.കെ.പി.എം രൂപവത്​കരിച്ചത്​.

ജമ്മു കശ്മീരി​െൻറ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തെ അതിശക്തമായി വിമർശിച്ചവരിൽ ഷാ ഫൈസലുമുണ്ടായിരുന്നു. തുടർന്ന്​ മറ്റ് നൂറുകണക്കിന് രാഷ്ട്രീയ നേതാക്കൾക്കൊപ്പം അദ്ദേഹത്തെയും കസ്റ്റഡിയിലെടുത്തു. ഫെബ്രുവരിയിൽ പൊതുസുരക്ഷാ നിയമപ്രകാരം കേസുമെടുത്തിരുന്നു. കഴിഞ്ഞ മാസമാണ്​ മോചിതനായത്​.

ഷാ ഫൈസൽ രാജി​വെച്ച ഒഴിവിൽ നിലവിലെ വൈസ്​പ്രസിഡൻറ്​ ഫിറോസ് പീർസാദയെ താൽക്കാലിക പ്രസിഡൻറായി ​ നിയമിക്കുമെന്ന് പാർട്ടി വാക്​താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirShah Faesalj&kj and k
Next Story