Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർട്ടിക്കിൾ 370...

ആർട്ടിക്കിൾ 370 കശ്​മീരിന്​ നൽകിയത്​ തീവ്രവാദം മാത്രം -മോദി

text_fields
bookmark_border
narendra-modi
cancel

അഹമ്മദാബാദ്​: ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ ശേഷം ജമ്മുകശ്​മീരിൽ രാഷ്​ട്രീയ സ്ഥിരത കൈവന്നുവെന്ന്​ പ്രധാനമന് ത്രി നരേന്ദ്രമോദി. സ്ഥാപിത താൽപര്യങ്ങളുമായി സർക്കാറുകൾ രൂപം കൊള്ളുന്ന കശ്​മീരിലെ അവസ്ഥക്ക്​ ഇനി മാറ്റമുണ് ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്ന്​ ജമ്മുകശ്​മീർ, ലഡാക്​ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നതിന്​ പിന്നാലെയാണ്​ മോദിയുടെ പരാമർശം.

ആർട്ടിക്കൾ 370 വിഘടനവാദവും തീവ്രവാദവും മാ​ത്രമേ കശ്​മീരിന്​ നൽകിയിട്ടുള്ളു. കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടുകളായി ആർട്ടിക്കൾ 370 നില നിൽക്കുന്ന ഏക സ്ഥലവും കശ്​മീരാണ്​. ഇക്കാലയളവിൽ ഏകദേശം 40,000 പേരാണ്​ തീവ്രവാദം മൂലം കൊല്ലപ്പെട്ടത്​. നിരവധി അമ്മമാർക്ക്​ മക്കളെ നഷ്​ടപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇപ്പോൾ ആർട്ടിക്കിൾ 370 എന്ന മതിൽ തകർക്കപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

സർദാർവല്ലഭായി പ​ട്ടേലി​​െൻറ സ്വപ്​നത്തെ പിന്തുടർന്ന്​ വൈകാരികവും സാമ്പത്തികവും ഭരണഘടനാപരവുമായ ഐക്യം ഇന്ത്യയിൽ ഉണ്ടാക്കാനാണ്​ ശ്രമിക്കുന്നതെന്നും മോദി വ്യക്​തമാക്കി. സർദാർ വല്ലഭായി പ​ട്ടേലി​​െൻറ ജന്മദിനത്തോട്​ അനുബന്ധിച്ച്​ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsJammukashmir
News Summary - "Jammu And Kashmir, Ladakh Taking Step Towards New Future Today-india news
Next Story