Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിലുണ്ടായ...

കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പ്രദേശവാസിക്കും പരിക്കേറ്റു

text_fields
bookmark_border
കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പ്രദേശവാസിക്കും പരിക്കേറ്റു
cancel
Listen to this Article

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പ്രദേശവാസിക്കും പരിക്കേറ്റു. ബാരാമുള്ളയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.

സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് തെരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്നും സൈന്യം പിന്നീട് തിരിച്ചടിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബരാമുള്ളയിലെ മാൽവ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കുകൾ ഗുരുതരമല്ലെന്നും കൂടുതൽ വിശദാംശങ്ങൽ പിന്നീട് നൽകുമെന്നും ഇൻസ്‌പെക്ടർ ജനറൽ വിജയ് കുമാർ ട്വീറ്റ് ചെയ്തു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സുരക്ഷാ സേനയും സംയുക്തമായി പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirBaramullaEncounter
News Summary - Jammu and Kashmir: Encounter underway in Baramulla; 3 soldiers, 1 civilian injured
Next Story