Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ സുരക്ഷ...

കശ്​മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
കശ്​മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
cancel

ശ്രീനഗർ: കശ്​മീരിലെ ചട്ടബാൽ മേഖലയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. ഒരു വീടിനുള്ളിലൊളിച്ച ഭീകരരെ തുരത്താനായി കടുത്ത പോരാട്ടം നടക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ തീവ്രവാദികൾ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നുണ്ട്​. പ്രദേശത്തെ ഇൻറർനെറ്റ്​ ബന്ധം വി​േഛദിച്ചതായും വാർത്തകളുണ്ട്​.

തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ മേഖലയിൽ പൊലീസ്​ നടത്തിയ പരിശോധനക്കിടെയാണ്​ വെടിവെപ്പുണ്ടായത്​. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷ സേനക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്​ കശ്​മീർ പൊലീസ്​ അറിയിച്ചു. വെടിവെപ്പ്​ ഇപ്പോഴും തുടരുകയാണെന്നും പൊലീസ്​ വ്യക്​തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencounterSecurity Forcesmalayalam news
News Summary - Jammu and Kashmir: Encounter breaks out between terrorists, security forces in Srinagar's Chattabal area-India news
Next Story