Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ​മ്മു–ക​ശ്​​മീ​രും...

ജ​മ്മു–ക​ശ്​​മീ​രും ലഡാക്കും ഒറ്റനോട്ടത്തിൽ

text_fields
bookmark_border
Ladakh
cancel

ഹിമാലയൻ പർവതനിരകളിലും താഴ്​വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. ചൈനയും പാകിസ്​താന ുമായി അതിർത്തിപങ്കിടുന്നു. ഇന്ത്യ-പാകിസ്​താൻ വിഭജനവും സ്വാതന്ത്ര്യപ്രഖ്യാപനവും നടന്നപ്പോഴും ഇരുരാജ്യങ്ങള ിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിൽക്കാനായിരുന്നു ജമ്മു-കശ്​മീരിലെ മഹാരാജാ ഹരിസിങ്ങി​​​​​െൻറ തീരുമാനം.

1947 ഒക്​ടോബറിൽ ഗോത്രവർഗക്കാരുടെ അപ്രതീക്ഷിത ആക്രമണം നേരിട്ട ഹരിസിങ്​​ ഇന്ത്യയുടെ സഹായം തേടി. തുടർന്ന്​ ജമ്മു-ക ശ്​മീരിനെ ഇന്ത്യയോട്​ കൂട്ടിച്ചേർക്കുന്ന കരാറിൽ(‘ഇൻസ്​ട്രുമ​​​​െൻറ്​ ഓഫ്​ അക്​സഷനിൽ’) ഹരിസിങ്​ ഒപ്പുവെച്ച ു. ഇതോടെ കശ്​മീരിന്​ ഇന്ത്യയുടെ സൈനികവും അല്ലാത്തതുമായ സഹായങ്ങൾ ലഭിച്ചു. തുടർന്ന്​ ചർച്ചചെയ്യപ്പെട്ട വ്യവസ് ഥകൾ പ്രകാരം രൂപപ്പെട്ടതാണ്​ ഭരണഘടനയിലെ 370ാം ഖണ്ഡിക.

ജി​ല്ല​ക​ൾ
അ​ന​ന്ത്നാ​ഗ്, ബ​ദ്ഗാം, ബ​ന്ദി​പെ ാ​ര, ബാ​രാ​മു​ല്ല, ദോ​ദ, ഗ​ന്ധ​ർ​ബാ​ൽ, കാ​ർ​ഗി​ൽ, കി​ഷ്ത്വാ​ർ, കു​ൽ​ഗാം, കു​പ്​​വാ​ര, പു​ൽ​വാ​മ, പൂ​ഞ്ച്, ര​ജൗ​ര ി, രാം​പാ​ൻ, രി​യാ​സി, ഷോ​പി​യാ​ൻ, ശ്രീ​ന​ഗ​ർ, ജ​മ്മു, ക​ഠ്​​വ, സാ​മ്പ, ഉ​ദ്ദം​പൂ​ർ, ലേ​ഹ്

ജ​മ്മു ഡി​വി​ഷ ​ൻ
ക​ഠ​്വ, ജ​മ്മു, സാ​മ്പ, ഉ​ദ്ദം​പൂ​ർ, രി​യാ​സി, ര​ജൗ​രി, പൂ​ഞ്ച്, ദോ​ദ, രാം​പാ​ൻ, കി​ഷ്​​ത്വാ​ർ

ക​ശ്​​മീ​ർ ഡി​വി​ഷ​ൻ
അ​ന​ന്ത്​​നാ​ഗ്, കു​ൽ​ഗാം, പു​ൽ​വാ​മ, ഷോ​പി​യാ​ൻ, ബ​ദ്​​ഗാം, ശ്രീ​ന​ഗ​ർ, ഗ​ന്ധ​ർ​ബാ​ൽ, ബ​ന്ദി​പൊ​ര, ബാ​രാ​മു​ല്ല, കു​പ്​​വാ​ര

മു​സ്​​ലിം ഭൂ​രി​പ​ക്ഷ ജി​ല്ല​ക​ൾ -17
അ​ന​ന്ത്നാ​ഗ്, ബ​ദ്ഗാം, ബ​ന്ദി​പൊ​ര, ബാ​ര​മു​ല്ല, ദോ​ദ, ഗ​ന്ധ​ർ​ബാ​ൽ, കാ​ർ​ഗി​ൽ, കി​ഷ്ത്വാ​ർ, കു​ൽ​ഗാം, കു​പ്​​വാ​ര, പു​ൽ​വാ​മ, പൂ​ഞ്ച്, ര​ജൗ​രി, രാം​പാ​ൻ, രി​യാ​സി, ഷോ​പി​യാ​ൻ, ശ്രീ​ന​ഗ​ർ

ഹി​ന്ദു ഭൂ​രി​പ​ക്ഷം-4 - ജ​മ്മു, ക​ഠ്​​വ, സാ​മ്പ, ഉ​ദ്ദം​പൂ​ർ

ല​ഡാ​ക്​ ഡി​വി​ഷ​ൻ
ഡി​വി​ഷ​നി​ലെ ഏ​ക ജി​ല്ല​യാ​യ ലേ​യി​ൽ ബു​ദ്ധ​മ​ത​ക്കാ​രാ​ണ്​ ഭൂ​രി​പ​ക്ഷം.
ക​ശ്മീ​ർ ഡി​വി​ഷ​നി​ലെ ജ​ന​സം​ഖ്യ 69.1 ല​ക്ഷം. ജ​മ്മു​വി​ൽ 53. 50 ല​ക്ഷം. ല​ഡാ​ക് ഡി​വി​ഷ​നി​ൽ ആ​കെ ജ​ന​സം​ഖ്യ 2.74 ല​ക്ഷം.

നി​യ​മ​സ​ഭ
ക​ശ്മീ​ർ ഡി​വി​ഷ​നി​ൽ 46ഉം ​ജ​മ്മു​വി​ൽ 37ഉം ​ല​ഡാ​ക്കി​ൽ നാ​ലും അ​സം​ബ്ലി സീ​റ്റു​ക​ളാ​ണ്​ ഉ​ള്ള​ത്.

ജ​ന​സം​ഖ്യ
ഹി​ന്ദു: 28.44 %, മു​സ്​​ലിം: 68.31 %, ക്രി​സ്ത്യ​ൻ 0.28 %, സി​ഖ്: 1.87 %, ബു​ദ്ധ​ർ: 0.90 %, ജൈ​ന​ർ: 0.02 %, മ​റ്റു മ​ത​ങ്ങ​ൾ: 0.01 %, മ​തം രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ർ: 0.16 %.

ല​ഡാ​ക്​
ഭൂ​പ​ടം നി​വ​ർ​ത്തി നോ​ക്കു​മ്പോ​ൾ ജ​മ്മു-​ക​ശ്​​മീ​രി​ലെ ഏ​റ്റ​വും വ​ലി​യ ഡി​വി​ഷ​നാ​ണ്​ ല​ഡാ​ക്. വ​ലു​പ്പ​ത്തി​ൽ ഒ​ന്നാ​മ​താ​യി തോ​ന്നു​മ്പോ​ഴും ഏ​റ്റ​വും ജ​ന​വാ​സം കു​റ​ഞ്ഞ മേ​ഖ​ല കൂ​ടി​യാ​ണി​ത്. മ​ഞ്ഞു​മ​ല​ക​ളാ​ൽ മൂ​ട​പ്പെ​ട്ട​തും.

ജമ്മു-കശ്​മീർ ഇനി ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യി ജ​മ്മു-​ക​ശ്​​മീ​ർ മാ​റി. ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ല​ഡാ​ക്കാ​ണ്. ഡ​ൽ​ഹി​യും പു​തു​ച്ചേ​രി​യു​മാ​യി​രു​ന്നു ഇ​തു​വ​രെ വ​ലി​യ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ. ര​ണ്ടു പേ​രു​ക​ൾ​കൂ​ടി പ​ട്ടി​ക​യി​ലേ​ക്ക്​ എ​ത്തി​യ​തോ​ടെ രാ​ജ്യ​ത്ത്​ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി.

ജ​മ്മു-​ക​ശ്​​മീ​ർ, ല​ഡാ​ക്ക്​ എ​ന്നി​വ​ക്ക്​ പു​റ​മെ ഡ​ൽ​ഹി, പു​തു​ച്ചേ​രി, ദ​മാ​ൻ-​ദി​യു, ദാ​ദ്ര-​നാ​ഗ​ർ​ഹ​വേ​ലി, ച​ണ്ഡി​ഗ​ഢ്​, ല​ക്ഷ​ദ്വീ​പ്, അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വ​യാ​ണ്​ മ​റ്റു​ള്ള​വ.

ലഫ്റ്റ്നൻറ് ഗവർണറും 107 അംഗ നിയമസഭയും ഉള്ള കേന്ദ്ര ഭരണപ്രദേശം
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്​​ച രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ പ്ര​കാ​രം, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ ജ​മ്മു-​ക​ശ്​​മീ​രി​ൽ ഇ​നി ഒ​രു ല​ഫ്​​റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​റും 107 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു നി​യ​മ​സ​ഭ​യും ഉ​ണ്ടാ​കും. മ​ണ്ഡ​ല പു​ന​രേ​കീ​ക​ര​ണം ന​ട​ത്തി 107 എ​ന്ന​ത്​ 114 ആ​ക്കു​െ​മ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​അ​വ​ത​രി​പ്പി​ച്ച ‘ജ​മ്മു-​ക​ശ്​​മീ​ർ പു​നഃ​സം​ഘ​ട​ന ബി​ൽ 2019’ൽ ​പ​റ​യു​ന്നു.

ല​ഡാ​ക്ക്​ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നാ​ലെ​ണ്ണം ഉ​ൾ​പ്പെ​െ​ട 87 സീ​റ്റു​ക​ളാ​ണ്​ നി​ല​വി​ൽ ജ​മ്മു-​ക​ശ്​​മീ​ർ നി​യ​മ​സ​ഭ​യു​ടേ​ത്. എ​ന്നാ​ൽ, ല​ഡാ​ക്ക്​ ഇ​നി മു​ത​ൽ നി​യ​മ​സ​ഭ​യി​ല്ലാ​ത്ത കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യി​രി​ക്കും. ല​ഡാ​ക്കി​ൽ കാ​ർ​ഗി​ൽ, ലേ ​എ​ന്നീ ജി​ല്ല​ക​ളു​ണ്ടാ​യി​രി​ക്കും.

നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ 10 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ല്ലാ​ത്ത അം​ഗ​ങ്ങ​ളു​ള്ള മ​ന്ത്രി​സ​ഭ​യാ​കും ഉ​ണ്ടാ​വു​ക. ഇ​തി​​​െൻറ ത​ല​വ​നാ​യ മു​ഖ്യ​മ​ന്ത്രി ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ ല​ഫ്​​റ്റ്​​ന​ൻ​റ്​ ഗ​വ​ർ​ണ​റെ സ​ഹാ​യി​ക്കു​ക​യും ഉ​പ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​വ​ര​ണ​വു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTroopsKashmir turmoilKashmir LIVEArticle 370 Scrapped
News Summary - Jammu and Kashmir and Ladakh -india News
Next Story