Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ് നിയമം​:...

മുത്തലാഖ് നിയമം​: ജംഇയ്യത്​ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ ഹരജി നൽകി

text_fields
bookmark_border
മുത്തലാഖ് നിയമം​: ജംഇയ്യത്​ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ ഹരജി നൽകി
cancel
ന്യൂഡൽഹി: മുത്തലാഖ്​ നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ ജംഇയ്യത്​ ഉലമായെ ഹിന്ദ്​ സു പ്രീംകോടതിയിൽ ഹരജി നൽകി. മുത്തലാഖ്​ ചൊല്ലുന്നയാളെ മൂന്നു വർഷം വരെ തടവിലിടാൻ അനുശാസിക്കുന്ന പുതിയ നിയമം ഭരണ ഘടനയിലെ നിർദേശങ്ങൾക്കെതിരായതിനാൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്​ ഹരജിയിൽ ആവശ്യപ്പെടുന്നത്​. നേരത്തേ, സമസ്​ത കേരള ജംഇയ്യതുൽ ഉലമയും മുത്തലാഖ്​ ക്രിമിനൽ കുറ്റമാക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​.

മറ്റു മതങ്ങളിൽ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ടവ സിവിൽ നിയമത്തി​​​െൻറ പരിധിയിൽ തുടരു​േമ്പാൾ ഒരു പ്രത്യേക മതത്തിലുള്ളവർക്ക്​ മാത്ര​ം അത്​ ക്രിമിനൽ നിയമത്തി​​​െൻറ ചട്ടങ്ങൾക്കുള്ളിലാക്കുന്നത്​ വിവേചനമാണെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മതം, വംശം, ജാതി, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരന്മാർക്കിടയിൽ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ 15ാം വകുപ്പി​​​െൻറ ലംഘനമാണിത്​. മുത്തലാഖ്​ പല ഇസ്​ലാമിക രാജ്യങ്ങളിലും അസാധുവായി പരിഗണിച്ചിട്ടുണ്ടെന്നും എന്നാൽ, ഇതിന്​ ശിക്ഷാവിധികൾ എവിടെയുമില്ലെന്നും ഹരജിയിൽ ജംഇയ്യത്​ ഉലമായെ ഹിന്ദ്​ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqmalayalam newsindia newsJamiat Ulema-e-Hindsupreme court
News Summary - Jamiat Ulema-e-Hind to supreme court against triple talaq-india news
Next Story