ഹലാൽ സർട്ടിഫിക്കറ്റ്: കേന്ദ്രത്തിന്റെ വാദം അപകീർത്തികരം -ഹലാൽ ട്രസ്റ്റ്
text_fieldsന്യൂഡൽഹി: ഇരുമ്പ് കമ്പികളും സിമന്റും പോലുള്ള മാംസേതര ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷനെക്കുറിച്ചുള്ള കേന്ദ്രസർക്കാറിെന്റ വാദം വിദ്വേഷകരവും അപകീർത്തികരവുമെന്ന് ജംഇയ്യത് ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ് സുപ്രീംകോടതിയിൽ. ജനുവരി 20നാണ് ഇരുമ്പ് കമ്പി, സിമന്റ് തുടങ്ങിയവക്കും ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്ന വിഷയം കേന്ദ്രം ഉന്നയിച്ചത്. ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപന്നങ്ങൾക്ക് മറ്റുള്ളവർ എന്തിന് കൂടുതൽ വില നൽകണമെന്നും കേന്ദ്രം ചോദിച്ചു.
അതേസമയം, ഇരുമ്പ് കമ്പികൾക്കും സിമന്റിനും ഹലാൽ സർട്ടിഫിക്കേഷൻ നൽകിയിട്ടില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച മറു സത്യവാങ്മൂലത്തിൽ ട്രസ്റ്റ് അറിയിച്ചു. അതേസമയം, ഭക്ഷണം, അത് തയാറാക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്ൾ 25, 26 പ്രകാരം വ്യക്തികൾക്ക് അവകാശമുണ്ട്. കേന്ദ്രത്തിനോ സംസ്ഥാനത്തിനോ ഒരാളുടെ ഭക്ഷണ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ കഴിയില്ലെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി.
ഹലാൽ എന്ന ആശയം ‘പെരുമാറ്റത്തിെന്റയും ജീവിതശൈലിയുടെയും’ അടിസ്ഥാന ആവശ്യകതയായി പരിഗണിക്കപ്പെടുന്നു. സസ്യാഹാരമായാലും മാംസാഹാരമായാലും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ച് അറിയാൻ വ്യക്തിക്ക് അവകാശമുണ്ട്. ഹലാൽ സർട്ടിഫിക്കേഷൻ അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടതാണെന്നും ട്രസ്റ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

