Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്രമത്തിൽ ജാമിഅ...

അക്രമത്തിൽ ജാമിഅ വിദ്യാർഥികൾക്ക്​ പങ്കില്ലെന്ന്​ വൈസ്​ ചാൻസലർ

text_fields
bookmark_border
അക്രമത്തിൽ ജാമിഅ വിദ്യാർഥികൾക്ക്​ പങ്കില്ലെന്ന്​ വൈസ്​ ചാൻസലർ
cancel

ന്യൂഡൽഹി: ജാമിഅ മില്ലിയയിലെ പൊലീസ്​ അതിക്രമത്തിന്​ കാരണമായി പറയുന്ന തീവെപ്പിലും അക്രമത്തിലും വിദ്യാർഥികൾക്ക്​ പങ്കി​െല്ലന്ന​്​ വൈസ്​ ചാൻസലർ നജ്​മ അഖ്​തറും വിദ്യാർഥികളും ഒരുപോലെ പറയുന്നു. പൊലീസ്​ അതിക്രമത്തി​​െൻറയും തീ​വെക്കുന്നതി​​െൻറയും ചിത്രങ്ങളും വിഡിയോകളും തങ്ങളുടെ വാദത്തിന്​ തെളിവായി അവർ നിരത്തി. നാലു​ ദിവസമായി സമാധാനപരമായി പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും ഞായറാഴ്​ചയും അങ്ങനെത്ത​ന്നെയായിരുന്നുവെന്നും നജ്​മ അഖ്​തർ പറഞ്ഞു.

ഏറ്റുമുട്ടലും അക്രമവും പുറത്തുള്ളവരും പൊലീസും തമ്മിലായിരുന്നു. പൊലീസ്​ അതിക്രമം നടക്കു​േമ്പാൾ വിദ്യാർഥികൾ കാമ്പസിലാണ്​. പുറത്തുപോകരുതെന്ന്​ വിദ്യാർഥികൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. സമരത്തിൽനിന്ന്​ പിന്തിരിയാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എങ്കിലും അവർ മാർച്ചുമായി മുന്നോട്ടുപോയി. പുറത്തുപോയാൽ സർവകലാശാലക്ക്​ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു. വിദ്യാർഥികൾ ശാന്തിയും സമാധാനവും പുലർത്തണമെന്നും പുറത്തുപോകരുതെന്നും ജാമിഅ വി.സി ആവശ്യപ്പെട്ടു.

പുരുഷ പൊലീസുകാർ വിദ്യാർഥിനികളെ ക്രൂരമായി മർദിച്ചതായും കൈയേറ്റം ചെയ്​തതായും സമരം ചെയ്യുന്ന ജാമിഅ വിദ്യാർഥി ഇംറാൻ പറഞ്ഞു. വെള്ളിയാഴ്​ചയും ശനിയാഴ​്​ചയും ജന്തർമന്തറിലേക്ക്​ മാർച്ച്​ നടത്താൻ സമ്മതിക്കില്ലെന്ന്​ വ്യക്​തമാക്കി പൊലീസ്​ തടഞ്ഞിരുന്നു. അപ്പോഴൊന്നുമുണ്ടാക്കാത്ത അക്രമം വിദ്യാർഥികളില്ലാത്ത ഭാഗത്തുണ്ടായതിന്​ പിന്നിൽ പൊലീസ്​ ആണെന്നും ഇംറാൻ കുറ്റപ്പെടുത്തി. വൈകാരിക അന്തരീക്ഷമാണ്​ നിലനിൽക്കുന്നതെന്ന്​ പറഞ്ഞ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ചിന്മയ്​ ബിശ്വാസ്​ സ്​ഥിതിഗതി നിയന്ത്രണാധീനമാക്കാനാണ്​ നടപടിയെന്ന്​ ന്യായീകരിച്ചു.

പ്രക്ഷോഭം അട്ടിമറിക്കാൻ പൊലീസും ആർ.എസ്​.എസും ചേർന്നാണ്​ അക്രമങ്ങൾ ആസൂത്രണം ചെയ്​തതെന്ന്​ ആക്​ടിവിസ്​റ്റും ജന്തർ മന്തറിലെ ‘നോട്ട്​ ഇൻ മൈ നെയിം’ പ്രക്ഷോഭത്തി​​െൻറ സംഘാടകനുമായ ഉവൈസ്​ സുൽത്താൻ ഖാൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia milliaindia newsCAB protest
News Summary - jamia vc statement
Next Story