പാർലമെൻറ് മാർച്ച്: ജാമിഅ വിദ്യാർഥികൾക്ക് പൊലീസിന്‍റെ ക്രൂര മർദനം, നിരവധി പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെൻറിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിഅ ഇസ്ലാമിയ സർവ കലാശാല വിദ്യാർഥികൾക്ക് പൊലീസ് മർദനം. ഗുരുതരമായി പരിക്കേറ്റ 17 പെൺകുട്ടികളെ അൽ ശിഫ ആശുപത്രിയിലേക്ക് മാറ്റി. മാർച്ചിന് നേതൃത്വം നൽകിയ ജാമിഅ കോ.ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ് റ്റഡിയിലെടുത്തവരിൽ മലയാളി വിദ്യാർഥി ഷെഹീൻ അബ്ദുല്ലയും ഉൾപ്പെടുന്നു.
അതേസമയം, വിദ്യാർഥികളെ നിരുപാധികം വി ട്ടയക്കാമെന്ന് ഡൽഹി പൊലീസ് ഉറപ്പ് നൽകി. അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. പൊലീസ ിൻെറ ഉറപ്പിൻമേൽ ജാമിഅ വിദ്യാർഥികൾ പിരിഞ്ഞു പോയി.

സർവകലാശാല പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് ഓഖ്ലയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൻെറ അടുത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞതാണ് സംഘർഷാവസ്ഥക്ക് ഇടയാക്കിയത്. പൊലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് വിദ്യാർഥികൾ ബാരിക്കേഡുകൾ ചാടിക്കടന്ന് പ്രതിഷേധ മാർച്ച് തുടരുകയായിരുന്നു.
JMI students started their march towards parliament..@Jamia_JCC @jamiamillia_
— Shaheen Bagh Official (@ShaheenBagh_) February 10, 2020
(Half an hour ago).
Via - @khannishat pic.twitter.com/EmMAyC0yUE
നിരവധി പേരാണ് സർവകലാശാലക്ക് പുറത്ത് തിങ്കളാഴ്ച പ്രതിഷേധിച്ചത്. സർവകലാശാല വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഉൾപ്പെടുന്ന ജാമിഅ കോഓഡിനേഷൻ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെൻറിേലക്ക് മാർച്ച് നടത്താൻ തീരുമാനിച്ച ഉടൻ എതിർപ്പുമായി പൊലീസ് രംഗത്തെത്തിയിരുന്നു. മാർച്ചിന് ജാമിഅ നഗർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഉപേന്ദ്ര സിങ് അനുമതി നിഷേധിക്കുകയും ചെയ്തു.
All JMI students were stopped at Holy Family Hospital by police.
— Shaheen Bagh Official (@ShaheenBagh_) February 10, 2020
Police are not allowing them to march towards parliament@MirchiSayema @ReallySwara @AshrafFem @BhimArmyChief @_YogendraYadav @NrcProtest @Jamia_JCC @QutqutG @Qazi_faroagh @ImAbdy @imMAK02 @AisiTaisiDemo pic.twitter.com/Wlpn2n2JJ9
പരീക്ഷ നടക്കുന്നതിനാൽ ഒരു മണിക്കൂർ വൈകിയാണ് മാർച്ച് ആരംഭിച്ചത്. ‘ഭരണഘടന നൽകിയ അധികാരത്തോടെ ഞങ്ങൾ മാർച്ച് ചെയ്യും’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രകടനം. മാർച്ച് തടയാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
