Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ വെടിവെപ്പ്​:...

ജാമിഅ വെടിവെപ്പ്​: ‘ശഹീൻ ബാഗ്​ കളി കഴിഞ്ഞു’എന്ന്​ അക്രമിയുടെ ​​ഫേസ്​ബുക്ക്​ പോസ്​റ്റ്​

text_fields
bookmark_border
jamia-march-shooting
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ വിദ്യാർഥികൾ രാജ്​ഘട്ടിലേക്ക്​ നടത്തിയ മാർച്ചിനുനേരെ നടന്ന വെടിവെപ്പ്​ ആസൂത്രിതമെന്ന സൂചനകൾ പുറത്ത്​.

വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത റാംഭക്​ത്​ ഗോപാൽ സംഭവത്തിന്​ മണിക്കൂറുകൾ മുമ്പ്​ ‘ശഹീൻ ബാഗ്​ കളി കഴിഞ്ഞു’ എന്ന ഫേസ്​ബുക്​ പോസ്​റ്റ്​ ഇട്ടിരുന്നു. മാർച്ച്​ നടക്കുന്നിടത്തേക്ക്​ നീങ്ങുന്നതി​​​​െൻറ ലൈവ്​ വീഡിയോയും ഗോപാൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Rambhakt-Gopal

ഒരു വാള്​ ചുംബിച്ച്​ നിൽക്കുന്ന ഫോ​ട്ടോയാണ്​ പ്രൊഫൈൽ പിക്​ചർ ആയിട്ട്​ ഇട്ടിരിക്കുന്നത്​. ‘എ​​​​െൻറ അന്ത്യയാത്രയിൽ എന്നെ കാവി പുതപ്പിക്കണം. ജയ്​ ശ്രീറാം വിളികൾ മുഴങ്ങണം’ എന്നും സംഭവത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Rambhakt-Gopal

‘ഇവിടെ ഹിന്ദു മാധ്യമങ്ങളൊന്നുമില്ല’ എന്ന വിമർശനവും ഫേസ്​ബുക്കിൽ കാണാം. സമാധാനപരമായി നടന്നിരുന്ന മാർച്ചിനുള്ളിലേക്ക്​ കടന്നുകയറി ‘ആർക്കാണ്​ സ്വാതന്ത്ര്യം വേണ്ടത്​?’എന്ന്​ ചോദിച്ചാണ്​ റാംഭക്​ത്​ ഗോപാൽ വെടിയുതിർത്തത്​. വെടിവെപ്പിൽ ഒരു വിദ്യാർഥിയുടെ കൈക്ക്​ പരിക്കുണ്ട്​.

Rambhakt-Gopal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrambhakt gopalJamia shootingIndia News
News Summary - Jamia shootout: shooter's Rambhakt Gopal facebook post revealed Rambhakt Gopal -India news
Next Story