വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് അംഗീകാരം; ജാമിയ മില്ലിയയിലെ സമരം അവസാനിച്ചു
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസലറുെട കാര്യാലയ ം ഉപരോധിച്ച വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ കാമ്പസിൽ നടന്ന പ്രതിഷേധം അവസാനി ച്ചു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെയാണ് ബുധനാഴ്ച രാത്രിയോടെ ആയിരത്തോളം വി ദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികളും പഠിപ്പുമുടക്കി കാമ്പസിൽ കുത്തിയിരിപ്പ് ആരംഭിച്ചതോടെ ചർച്ചക്കായി സർവകലാശാല അധികൃതർ തയാറാവുകയായിരുന്നു. വിദ്യാർഥികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ബുധ നാഴ്ച ടി.എൻ. പ്രതാപൻ എം.പി കാമ്പസിലെത്തി സമരക്കാരുമായി സംസാരിച്ചിരുന്നു.
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് പ്രതാപൻ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച സർവകലാശാല അധികൃതരുെട പിന്തുണയോടെ പുറത്തുനിന്നും കാമ്പസിൽ പ്രവേശിച്ച അക്രമികൾ മലയാളി പെൺകുട്ടികളെയടക്കം നിരവധി വിദ്യാർഥികളെയാണ് തല്ലിച്ചതച്ചത്.
ഇസ്രായേൽ സർക്കാറുമായി സഹകരിച്ച് സർവകലാശാല കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിനെതിരെ പ്രതിഷേധിച്ച അഞ്ചു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.സിയുടെ വസതിക്കുമുമ്പിൽ ഒത്തുകൂടിയ വിദ്യാർഥികളെയാണ് പുറത്തുനിന്നു വന്ന സംഘം അക്രമിച്ചത്. പെൺകുട്ടികളാണെന്ന പരിഗണന പോലും നൽകാതെ നിലത്തുകുടെ വലിച്ചിഴച്ചെന്നും ബെൽറ്റുകൊണ്ടും മർദിച്ചുെവന്നും മലയാളി വിദ്യാർഥിനികളായ ലദീദ ഫർസാനയും ആയിശ റെന്നയും പറഞ്ഞു.
യൂനിയൻ തെരഞ്ഞെടുപ്പ് നടത്തണം –എസ്.െഎ.ഒ
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയിൽ ജനാധിപത്യ അന്തരീക്ഷം നിലനിർത്താൻ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എസ്.െഎ.ഒ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യൂനിയൻ നിർബന്ധമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബുധനാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എസ്.െഎ.ഒ ജനറൽ സെക്രട്ടറി സയ്യിദ് അസ്ഹറുദ്ദീൻ പറഞ്ഞു.
വിദ്യാർഥികൾക്കെതിരെയെടുത്ത നടപടി സർവകലാശാല പിൻവലിക്കണം. കാമ്പസിൽ കയറി വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർെക്കതിരെയും നടപടി സ്വീകരിക്കണമെന്നും എസ്.െഎ.ഒ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജാമിഅ വിദ്യാർഥികളായ ആയിശ റെന്ന, ലദീദ ഫർസാന, ശഹീൻ, അർജുൻ രാമചന്ദ്രൻ, എസ്.െഎ.ഒ നാഷനൽ സെക്രട്ടറി സി.കെ. ശബീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
